പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് ആനന്ദ് മഹീന്ദ്രയുടെ 3 പാഠങ്ങള്‍

ഒരു സ്റ്റാര്‍ട്ടപ്പിനെപ്പോലെ ചിന്തിച്ച് പുതിയ ആശങ്ങളും പുതുമ കണ്ടെത്തലുകളും കൊണ്ടുവരണമെന്ന് ബിസിനസുകളോട് ആവശ്യപ്പെടുകയാണ് ആനന്ദ് മഹീന്ദ്ര. ''ഓഫീസുകള്‍ പതിയെ തുറന്നുതുടങ്ങാം എന്ന ഇപ്പോഴത്തെ ഘട്ടത്തില്‍ മിക്ക സ്ഥാപനങ്ങളും സഞ്ജീവനി പരിഹാരമാര്‍ഗങ്ങള്‍ തേടുകയാണല്ലോ. അതായത് കൊറോണ ഏല്‍പ്പിച്ച കോമയില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള ഒറ്റമൂലി'' ഇങ്ങനെയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് തുടങ്ങുന്നത്.

ട്വീറ്റില്‍ പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ത്തേഴുന്നേല്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള മൂന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളും അദ്ദേഹം പറയുന്നു. സഞ്ജീവനി സൊലൂഷന്‍സ് എന്നാണ് അദ്ദേഹം ഇതിന് പേരിട്ടിരിക്കുന്നത്. 67 വയസുള്ള ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ വളരെ സജീവമാണ്.

അദ്ദേഹത്തിന്റെ മൂന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

1. സ്റ്റാര്‍ട്ടപ്പ് മനോഭാവം സ്വീകരിക്കുക. അതായത്,
a) സ്ഥാപനങ്ങള്‍ എത്ര 'ലീന്‍' ആകാമോ അത്രത്തോളം ആകുക. ആവശ്യമുള്ള വിഭവങ്ങള്‍ മാത്രം ഉപയോഗിച്ച് മുന്നോട്ടുപോകുന്നതാണ് ലീന്‍ അപ്രോച്ച് കൊണ്ട് ഉദ്ദേശിക്കുന്നത്.
b) ഒന്നും പവിത്രമല്ല, എല്ലാ ബിസിനസ് മോഡലുകളും സംവാദത്തിനായി തുറക്കണം. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള/വിപണിയെക്കുറിച്ചുള്ള അനുമാനങ്ങള്‍ നിരന്തരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. അതിന് 'ഫീഡ്ബാക്ക് ലൂപ്പ്‌സ്' സൃഷ്ടിക്കാനാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്.
c) ആശയങ്ങളും വിവരങ്ങളും സ്ഥാപനത്തിലുടനീളം അതിവേഗത്തില്‍ പങ്കുവെക്കുക.

2. രണ്ടാമതായി അദ്ദേഹം പറയുന്നത് മാരി കോണ്ടോ ശൈലിയില്‍ പോര്‍ട്ട്‌ഫോളിയോ ക്ലീന്‍ ആക്കാനാണ്. മാരി കോണ്ടോ ഒരു ജാപ്പനീസ് ഓര്‍ഗനൈസിംഗ് കണ്‍സള്‍ട്ടന്റാണ്. വീട് എങ്ങനെയാണ് വൃത്തിയാക്കി അടുക്കിപ്പെറുക്കി വെക്കുന്നതിനെക്കുറിച്ച് അവര്‍ ഒരുപാട് നിര്‍ദ്ദേശങ്ങള്‍ പുസ്തകങ്ങളിലൂടെ വീഡിയോകളിലൂടെയും നല്‍കുന്നു. അതേരീതിയിലുള്ള ഒരു ക്ലീനിംഗ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതിയിലും ഈ സമയത്ത് വേണമെന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്. വീട്ടില്‍ നിന്ന് ആവശ്യമില്ലാത്ത സാധനങ്ങള്‍ എടുത്തുമാറ്റുന്നതുപോലെ വിജയകരമായ ഒരു ഭാവിക്ക് സഹായിക്കാത്ത എല്ലാ ഉദ്യമങ്ങളോടും സ്ഥാപനങ്ങള്‍ വിടപറയണം.

3. പരിണാമത്തിലേക്കുള്ള ഒരു യാത്രയിലേക്ക് ആവശ്യമായ മൂലധനം സമാഹരിക്കുക. ഓര്‍ക്കുക, ഇതൊരു ചെറിയ യാത്രയല്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it