'ഒന്നാം സ്ഥാനത്തെത്തിക്കുന്നത് ഒന്നാമനാകാനുള്ള മോഹം'; ബിസിനസുകാര്‍ അറിയാന്‍
വിപണി മല്‍സരത്തില്‍ ഒന്നാമതെത്തിക്കുന്നതെന്താണ്? ഉടനെ ഒന്നാമതെത്തണമെന്ന മോഹം തന്നെ. ഒരു സംരംഭത്തിലേക്കു തിരിയാനുള്ള തീരുമാനം മാറ്റിവച്ചാല്‍ സംരംഭം തുടങ്ങുകയെന്ന മോഹംതന്നെ നടക്കാതെ പോയേന്നു വരും. ലോകത്തില്‍ ശ്രദ്ധേയമായ കാര്യങ്ങള്‍ ചെയ്യുന്ന ആരും പ്രവര്‍ത്തിക്കുന്നത് അടിയന്തരമായി ചില കാര്യങ്ങള്‍ ചെയ്യണമെന്നു തീരുമാനിച്ചാണ്. മികവോടെ ഒരു കാര്യം രണ്ടു ദിവസം കൊണ്ടു ചെയ്തു തീര്‍ക്കാന്‍ സാധിക്കുന്നയാളെക്കാള്‍ മിടുക്കനാണ് ആ കാര്യം അല്‍പം മികവു കുറഞ്ഞാണെങ്കിലും ഒരുദിവസം കൊണ്ടു ചെയ്തു തീര്‍ക്കുന്നയാള്‍. കാരണം അയാള്‍ കാര്യങ്ങള്‍ കൂടുതല്‍ സമയമെടുത്തു ചെയ്യുന്ന ആളെക്കാള്‍ ഒരു ദിവസം മുന്നിലായിരിക്കും. വേഗം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്നു ചിന്തിക്കുന്നയാള്‍ക്കായിരിക്കും കൂടുതല്‍ ജയസാധ്യത. വിജയകരമായി തുടരുന്നതിന് ഏറ്റവും ആവശ്യ സാധ്യതകള്‍ കൂടെ എന്തെന്ന് പരിശോധിക്കാം.
നല്ല ഊര്‍ജത്തോടെ, കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുക
24 മണിക്കൂര്‍ കൊണ്ടു ചെയ്തുതീര്‍ക്കാവുന്ന കാര്യങ്ങള്‍ തീര്‍ക്കാന്‍ എന്തിന് 48 മണിക്കൂര്‍ ചെലവിടണം? എത്ര സമയം ജോലി ചെയ്യുന്നുവെന്നതല്ല, എത്രത്തോളം ഫലപ്രദമായി ജോലി ചെയ്യുന്നുവെന്നതാണു പ്രധാനം. പരമാവധി നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യംവച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബിസിനസിലും വിജയവും വികസനവും സാധ്യമാകൂ. നമ്മുടെ ബിസിനസില്‍ നിന്നു പരമാവധി നേട്ടമുണ്ടാക്കാന്‍ നാം ശ്രമിച്ചില്ലെങ്കില്‍ നമ്മുടെ അധ്വാനത്തെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്ന സ്ഥിതിയുണ്ടായേക്കും.
റിയല്‍ എസ്റ്റേറ്റില്‍ ഒരാള്‍ വായ്പ വാങ്ങി പണമിറക്കുന്നതു ഭാവിയില്‍ കൂടുതല്‍ നേട്ടം കണക്കാക്കിയാണ്. ഒരു ജീവനക്കാരനെ നിയമിക്കുന്ന സ്ഥാപനം അവനെക്കൊണ്ട് പരമാവധി കാര്യങ്ങള്‍ ചെയ്യിക്കാന്‍ ശ്രമിക്കുന്നു. മറ്റുള്ളവരിലൂടെ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ശ്രമിക്കണം. പരമാവധി കാര്യങ്ങള്‍ നടത്തിയെടുക്കുക വഴിയേ ലാഭം പരമാവധി വര്‍ധിപ്പിക്കാന്‍ സാധിക്കൂ.
കഴിവുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തുക
ഒരു സംരംഭത്തിലും എല്ലാ കാര്യങ്ങളും ഒരാള്‍ക്കു സ്വയം ചെയ്തുതീര്‍ക്കാനാവില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്തുതീര്‍ക്കാനുള്ള കഴിവ് ഒരാള്‍ക്കുണ്ടാവുകയുമില്ല. ഈ പ്രശ്നത്തെ മറികടക്കാന്‍ പ്രൊഫഷണലുകളെയും തൊഴില്‍ പരിചയമുള്ളവരെയും കണ്ടെത്തണം. ഓരോ രംഗത്തും ഏറ്റവും മികവുള്ളവരെ കണ്ടെത്തി സേവനം ഉപയോ
ഗെടുത്താനാണു ശ്രമിക്കേണ്ടത്.
മികവുറ്റ ജീവനക്കാരെ കണ്ടെത്തുന്നതിനു മൂന്നു ഘട്ടങ്ങളുണ്ട്. ടാലന്റ് മാപ്പിംഗ് ആണ് ആദ്യ ഘട്ടം. വ്യക്തമായ കഴിവും തൊഴില്‍പരിചയവും വിലയിരുത്തലാണിത്. ഏത് ഉത്തരവാദിത്തത്തിലേക്കാണോ ആളെ വേണ്ടത് ആ തസ്തികയ്ക്ക് ആവശ്യമായ 20 പ്രധാന പ്രത്യേകതകള്‍ ആദ്യം കണ്ടെത്തണം. നിയമിക്കാന്‍ ഉദ്ദേശിക്കുന്ന തസ്തികയെ കുറിച്ചു വ്യക്തമായ രൂപമായിക്കഴിഞ്ഞാല്‍ നിയമന നടപടികള്‍ കുറേ എളുമാകും. രണ്ടാം ഘട്ടമായി ചെയ്യേണ്ടത് പറ്റുന്ന ആള്‍ക്കാരെ കണ്ടെത്തുകയെന്നതാണ്. മൂന്നാം ഘട്ടത്തില്‍ വേണം ഇന്റര്‍വ്യൂ നടത്തി നിയമനമുറപ്പിക്കാന്‍.
ഓരോ ഉദ്യോഗാര്‍ഥിയെയും നേരില്‍ വിളിച്ചുവരുത്തി ഇന്റര്‍വ്യൂ ചെയ്യണം. പ്രശ്നങ്ങളെ എങ്ങനെ നേരിടുമെന്ന് അവരോടു വ്യക്തമായി ചോദിച്ചറിയണം. മറ്റു യോഗ്യതകളും വ്യക്തിത്വവും കൂടി വിലയിരുത്തണം. നിയമനം നടത്തുമ്പോള്‍ സംരംഭകന്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കഴിവുള്ളവരെ വേണം തെരഞ്ഞെടുക്കാന്‍. എന്നാല്‍ തന്നെക്കാള്‍ സ്മാര്‍ട്ട് ആയ ഒരാളെ നിയമിക്കാന്‍ തയാറാകരുത്.
To Read the First Part: ഗോളുകള്‍ക്കപ്പുറം ബിസിനസിന്റെ ഗതി നിയന്ത്രിക്കുന്ന ചില ആധുനിക ബിസിനസ് മന്ത്രങ്ങളിതാ
കണക്കുകളില്‍ കൃത്യത പാലിക്കണം
നടപ്പാക്കാന്‍ തീരുമാനിക്കുന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തമായ കണക്കും ധാരണയും വേണം. ലഭ്യമായ വിവരങ്ങള്‍ വച്ചും അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചും കാര്യങ്ങളില്‍ വ്യക്തത നിലനിര്‍ത്തണം. ബാലന്‍സ് സ്‌കോര്‍ കാര്‍ഡ് എന്ന ആശയം ചില ബിസിനസുകളില്‍ നടാക്കിത്തുടങ്ങിയിട്ടുണ്ട്. മികവിലേക്കുയരാന്‍ പ്രവര്‍ത്തനത്തില്‍ കാണിക്കേണ്ട നിലവാരത്തെ ചൂണ്ടിക്കാണിക്കാനും വിലയിരുത്താനുമുള്ളതാണിത്. ഇതുവഴി മേലുദ്യോഗസ്ഥന് കീഴ്ജീവനക്കാരെ യഥാവിധി വിലയിരുത്താന്‍ സാധിക്കുന്നുവെന്നതാണു നേട്ടം.
ആരോഗ്യത്തെ കുറിച്ച് മറക്കാതിരിക്കുക
ബിസിനസിലെന്ന പോലെ ജീവിതത്തിലും മികച്ചവനു മാത്രമേ നിലനില്‍ുള്ളൂ. ശാരീരിക ആരോഗ്യമില്ലെങ്കില്‍ മാനസികമായും വൈകാരികമായും തളരാനിടയുണ്ട്. ചെറിയ പ്രശ്നങ്ങള്‍ പോലും മനസിനെ വല്ലാതെ ബാധിക്കും. കൃത്യമായ വ്യായാമവും മെച്ചപ്പെട്ട ഭക്ഷണക്രമവും ഉറപ്പാക്കണം. മദ്യപാനം നിയന്ത്രിക്കുകയും പുകവലി ഒഴിവാക്കുകയും ചെയ്യുക. രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് അടിപ്പെടാതിരിക്കാനും ശ്രദ്ധിക്കുക. ശാരീരികമായും മാനസികമായും ആരോഗ്യവാനായ ഒരാളുടെ മനസില്‍ മാത്രമേ ആവേശവും വിജയത്തിലേക്കുള്ള കുതിപ്പും സാധ്യമാകൂ.
(2010 സെപ്റ്റംബറില്‍ ധനം ബിസിനസ് മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)