

കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കൂടി കോവിഡ്. 13994 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രോഗികള്‍ : 1,155,191 (ഇന്നലെ വരെയുള്ള കണക്ക്: 1,118,043 )
മരണം : 28,084 (ഇന്നലെ വരെയുള്ള കണക്ക്: 27,497 )
രോഗികള്‍: 14,703,293 (ഇന്നലെ വരെയുള്ള കണക്ക്: 14,288,689 )
മരണം : 609,887 (ഇന്നലെ വരെയുള്ള കണക്ക്: 602,138 )
ഇന്ത്യന്‍ ഓഹരി വിപണി ഇന്നും നിലമെച്ചപ്പെടുത്തി. സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. 511 പോയ്ന്റ്, 1.37 പോയ്ന്റ് വര്‍ധിച്ച് സെന്‍സെക്സ് 37,930ലെത്തി. നിഫ്റ്റി 140 പോയ്ന്റ്, 1.27 ശതമാനം, ഉയര്‍ന്ന് 11,162ലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ന് വിപണിയിലെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഓഹരി. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, മാരുതി, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. വോഡഫോണ്‍ ഐഡിയ ഓഹരി വില എട്ട് ശതമാനത്തോളം ഇടിഞ്ഞു.
കേരള കമ്പനികളില്‍ ഇന്ന് പത്തോളം ഓഹരികളുടെ വില ഇടിഞ്ഞു. ബാങ്ക് സൂചികകള്‍ ഇന്ന് നേട്ടത്തിലായിരുന്നെങ്കിലും കേരള ബാങ്കുകളില്‍ അത് പ്രതിഫലിച്ചില്ല. സി എസ് ബി ബാങ്ക് ഓഹരിവില 0.69 ശതമാനവും ധനലക്ഷ്മി ബാങ്ക് ഓഹരി വില 1.28ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 0.80 ശതമാനവും ഇടിവ് രേഖപ്പെടുത്തി. അതേസമയം ഫെഡറല്‍ ബാങ്ക് ഓഹരി വില 1.49 ശതമാനം വര്‍ധിച്ചു 54.45 രൂപയായി.
സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,595 രൂപ (ഇന്നലെ 4,575 രൂപ )
ഒരു ഡോളര്‍: 74.61 രൂപ (ഇന്നലെ: 74.77 രൂപ)
| WTI Crude | 42.14 | +1.33 |
|---|---|---|
| Brent Crude | 44.63 | +1.35 |
| Natural Gas | 1.663 | +0.022 |
ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ ഉല്‍പ്പാദനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കാന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിന്‍ സംബന്ധിച്ച തുടര്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് യു.കെയിലെ ഗവേഷകരുമായി ഇതിനകം പങ്കാളിത്തം സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനി അറിയിച്ചു.
രാജ്യത്തെ കോവിഡ് സ്ഥീരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇപ്പോഴത്തെ നിലയിലുള്ള പരിശോധന നിലനിര്‍ത്തി ലക്ഷ്യത്തിലെത്താനായേക്കുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ രോഗസ്ഥിരീകരണ നിരക്ക് 11.14 ശതമാനമാണ്.
കോവിഡ് വ്യാപനം മൂലം രാജ്യം അടച്ചിട്ടതും വിലകൂടിയതും സ്വര്‍ണ ഇറക്കുമതിയില്‍ കുത്തനെ കുറവുണ്ടാക്കി. നടപ്പ് വര്‍ഷം സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 50ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 350 ടണ്‍ സ്വര്‍ണമാകും ഈ വര്‍ഷം രാജ്യത്ത് ഇറക്കുമതി ചെയ്യുകയെന്നാണ് വിലയിരുത്തല്‍.17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന അളവാണിത്.
ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ വഴി ഇന്ത്യയിലെ കച്ചവടക്കാര്‍ ആഗോള തലത്തില്‍ ഇതുവരെ കയറ്റി അയച്ച ഉല്‍പ്പന്നങ്ങളുടെ മൂല്യം രണ്ട് ബില്യണ്‍ ഡോളര്‍. 2025 ഓടെ ഇത് പത്ത് ബില്യണ്‍ ഡോളറിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് കമ്പനിയുടെ സിഇഒ ജെഫ് ബെസോസ് പറഞ്ഞു. നിലവില്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് വഴി 60,000ത്തിലേറെ ഇന്ത്യന്‍ കയറ്റുമതിക്കാരാണ് ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്.
ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്തെ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് ഉയരുന്നു. ജൂലൈ 19 ന് അവസാനിച്ച ആഴ്ചയില്‍ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 7.1 ശതമാനമായി. മുന്‍ ആഴ്ചയില്‍ ഇത് 6.34 ശതമാനമായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) അറിയിച്ചു. മാര്‍ച്ച് 25 ന് ഇന്ത്യ ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മുമ്പുള്ള ആഴ്ചയിലെ കണക്കിന് താഴെയാണിത്. എന്നാല്‍, വരും ആഴ്ചകളില്‍ ഇത് ക്രമാനുഗതമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.
ഓവര്‍ടൈം വേതനം നല്‍കി മാത്രമേ തൊഴിലാളികളെക്കൊണ്ട് 8 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കാന്‍ കഴിയൂവെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രം. തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി പാനലിന് നല്‍കിയ വിശദീകരണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഒമ്പത് സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി വരുത്തിക്കൊണ്ട് പ്രവൃത്തി സമയം 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിവിധ തൊഴിലാളി സംഘനകള്‍ ഇതിനെതിരെ പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളും തീരുമാനം പിന്‍വലിക്കുകയായിരുന്നു.
ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക് മാ നേതൃത്വം നല്‍കുന്ന ആന്റ് ഗ്രൂപ്പ് വമ്പന്‍ ഐ.പി.ഒ ലക്ഷ്യമിട്ട് ഹോംഗ്‌കോംഗ്, ഷാംഗ്ഹായ് സ്റ്റോക്് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റിംഗിനു തയ്യാറെടുക്കുന്നു. 200 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം നേടിയുള്ളതായിരിക്കും ഇരട്ട ലിസ്റ്റിംഗ് എന്നാണു സൂചന. സൗദി ആരാംകോയെക്കാള്‍ വലിയ ലിസ്റ്റിംഗ് ആയിരിക്കും ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.മൂല്യത്തിന്റെ കാര്യത്തില്‍ മുന്നിലുള്ള വോള്‍ സ്ട്രീറ്റ് കമ്പനികളെക്കാള്‍ സമ്പന്നമാണ് ഇപ്പോള്‍ തന്നെ ആന്റ് ഗ്രൂപ്പ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി വില്‍പ്പന റെക്കോര്‍ഡ് തകര്‍ത്ത പ്രകടനം നടത്തിയതും നിയമങ്ങളിലുണ്ടായ അനുകൂലാവസ്ഥയും പ്രചോദനമാക്കി കൂടുതല്‍ കമ്പനികള്‍ ഫണ്ട് കണ്ടെത്താനായി അവകാശ ഓഹരി വില്‍പ്പനയിലേക്ക് തിരിയുന്നു. അവകാശ ഓഹരി വില്‍പ്പന സംബന്ധിച്ച ചട്ടക്കൂടില്‍ അഴിച്ചു പണി നടത്തിയ ദി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നടപടിയും കമ്പനികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയം കുറച്ചതും, ഇലക്ട്രോണിക് ആപ്ലിക്കേഷനും ഓഹരിയുടമകള്‍ക്ക് ഓഹരികള്‍ എളുപ്പത്തില്‍ വിറ്റഴിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയതുമൊക്കെ അവകാശ ഓഹരി വില്‍പ്പനയെ ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യമാക്കി.
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്ന് പവന്റെ വില 160 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയായി വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വില ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഔണ്‍സിന് 1,818.53 ഡോളറായാണ് വര്‍ധിച്ചത്.
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി 4.5 ബില്യണ്‍ ഡോളറിന്റെ സഹകരണ കരാറിന് ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ തയ്യാറെടുക്കുമ്പോള്‍ മേഖലയില്‍ സ്വാധീനമുള്ള ചൈനീസ് കമ്പനികളുടെ ഉള്‍ക്കിടിലം ഉച്ചസ്ഥായിയിലേക്കെന്ന് വ്യവസായ എക്്സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും പറയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയിലെ ആധിപത്യം കൈവിട്ടു പോകാനുള്ള സാഹചര്യമാണ് 'മേക്ക് ഇന്ത്യ' ആഹ്വാനത്തിന്റെ അനുബന്ധമായി ചൈനീസ് കമ്പനികള്‍ കാണുന്നത്.
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്.
രാജ്യത്തെ 12 റൂട്ടുകളില്‍ 2023-ഓടെ സ്വകാര്യ തീവണ്ടികള്‍ ഓടിക്കാനുള്ള നീക്കത്തിന് മുന്നോടിയായി സ്വകാര്യ കമ്പനികളുമായി വിശദമായ ആശയവിനിമയം നടത്താനൊനൊരുങ്ങി റെയില്‍വെ. പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സംശയ നിവാരണം നടത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനും അവസരം ഒരുക്കുന്നതിന് പ്രീ ബിഡ് കോണ്‍ഫറന്‍സ് നടത്താനാണ് നീക്കം.
ചെറുകിട സംരംഭകരേ, നിങ്ങള്‍ക്ക് മാത്രമല്ല ഇപ്പോള്‍ കഷ്ടകാലം ഉള്ളത്. എല്ലാവര്‍ക്കുമുണ്ട്. പക്ഷേ നിങ്ങള്‍ക്ക് കരകയറാന്‍ ഒരു നല്ല മോഡലുണ്ട്; ഏഴ് ''C' കളെ കൂട്ടുപിടിക്കുക. നമുക്കൊന്ന് നോക്കിയാലോ. Read More:
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine