EP27: ബിസിനസ് പ്രോസസ് റീ-എന്‍ജിനീയറിംഗ് നടത്താം, അഴിച്ചുപണിയാം ബിസിനസ്

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

ഡോ. സുധീര്‍ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങളുടെ പോഡ്കാസ്റ്റ് പതിപ്പില്‍ ബിസിനസ് പ്രോസസ്സ് റീഎന്‍ജിനീയറിംഗ് (BPR) എന്ന അതിശക്തമായ തന്ത്രമാണ് ഇന്ന് പറയുന്നത്. ഫോര്‍ഡ് കാര്‍ കമ്പനി തങ്ങളുടെ ബ്രാന്‍ഡ് വികസിപ്പിക്കാനും ബിസിനസ് മെച്ചപ്പെടുത്താനും ആഗോളഭിമന്മാര്‍ക്കിടയിലും വിപണി പിടിക്കാനും പ്രയോഗിച്ച അതേ തന്ത്രം നിങ്ങളുടെ ബിസിനസിനെ അഴിച്ചു പണിയാനും ഉപയോഗിക്കാം.
ആഗോള വിപണിയിലെ ഭീമന്മാരില്‍ ഒന്നാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി. അവര്‍ ഒരിക്കല്‍ കൗതുകകരമായ എന്നാല്‍ ഞെട്ടിക്കുന്ന ഒരു സത്യം കണ്ടെത്തി. ഫോര്‍ഡിനെക്കാള്‍ ചെറുതെങ്കിലും കിടമത്സരത്തില്‍ ഒട്ടും മോശമല്ലാത്ത ജപ്പാന്റെ മസ്ഡയുടെ (Mazda) അക്കൗണ്ട്സ് പേയബിള്‍ വകുപ്പില്‍ (Accounts Payable Department - അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റും Creditors ന് പണം കൊടുക്കുന്ന വകുപ്പ്) ആകെ 5 പേരെ ജീവനക്കാരായുള്ളൂ. ഞെട്ടിയതിന്റെ കാരണം മറ്റൊന്നുമല്ല 500 ഓളം ജീവനക്കാരാണ് ഫോര്‍ഡിന്റെ സമാന വകുപ്പില്‍ ആസമയത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്
ഇത് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയെ ഇരുത്തി ചിന്തിപ്പിച്ചു. അവര്‍ ആഴത്തില്‍ പഠനം നടത്തി ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതിന്റെ ഫലമായി ആദ്യഘട്ടത്തില്‍ ഏകദേശം 25% തലയെണ്ണം (Head Count) വെട്ടിക്കുറക്കാന്‍ സാധിച്ചു. പക്ഷേ അതുപോരല്ലോ. കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാതെ വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക അസാദ്ധ്യം. ഫോര്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ മസ്ഡ ചെറിയൊരു കമ്പനിയാണ്. അവരുടെയത്ര ജീവനക്കാരുടെ എണ്ണം കുറയ്ക്കുവാന്‍ ഫോര്‍ഡിന് സാധ്യമാകില്ലെങ്കിലും തീര്‍ച്ചയായും വലിയൊരു വ്യത്യാസം വകുപ്പില്‍ കൊണ്ടുവരാനാകും എന്ന് വിദഗ്ദ്ധര്‍ കണക്കുകൂട്ടി.
കൂടുതല്‍ വിപുലമായ നടപടികളിലേക്ക് ഫോര്‍ഡ് കടന്നു. വാങ്ങല്‍ പ്രക്രിയ (Purchase Process) മുതല്‍ പണം കൊടുക്കല്‍ പ്രക്രിയ (Payment Process) വരെയുള്ള എല്ലാ പ്രവൃത്തികളും (Activities) സൂക്ഷ്മമായി വിശകലനം ചെയ്തു. സമൂലമായ ഒരു പരിവര്‍ത്തനം തന്നെ ഈ പ്രക്രിയകളില്‍ നടപ്പിലാക്കി. ഇതിലൂടെ വകുപ്പിലെ 75% ജീവനക്കാരുടെ എണ്ണം കുറയ്ക്കുവാന്‍ ഫോര്‍ഡിന് സാധിച്ചു. മസ്ഡയുമായി താരതമ്യം ചെയ്യുമ്പോള്‍ വലുപ്പത്തിനനുസരിച്ചുള്ള തലയെണ്ണത്തിലേക്കെത്തിക്കുവാന്‍ ഫോര്‍ഡിന് ഇതിലൂടെ സാധിച്ചു.
ബിസിനസ് പ്രോസസ്സ് റീഎഞ്ചിനീയറിംഗ് (BPR) എന്ന അതിശക്തമായ തന്ത്രമാണ് ഫോര്‍ഡ് ഇവിടെ പ്രയോഗിച്ചത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it