EP35- നൈക്കിയും മക്‌ഡൊണാള്‍ഡ്‌സും പയറ്റിത്തെളിഞ്ഞ 'ലോക്കല്‍ മാര്‍ക്കറ്റിംഗ്' നിങ്ങള്‍ക്കും പ്രയോഗിക്കാം

'Nothing Beats a Londoner' നൈക്കി ബ്രാന്‍ഡിന്റെ (Nike) പരസ്യ കാമ്പയിനായിരുന്നു. അതിന് എടുത്തുകാട്ടേണ്ട വലിയൊരു പ്രത്യേകതയുണ്ടായിരുന്നു, മുന്‍കാലത്തെപ്പോലെ പ്രശസ്തരായ അത്‌ലറ്റുകളെ ഉപയോഗിച്ചായിരുന്നില്ല ആ കാമ്പയിന്‍ ചെയ്തത്. അതിനു പകരം ലണ്ടനിലെ തെരുവുകളിലും കളിക്കളങ്ങളിലും വിവിധ കായിക വിനോദങ്ങള്‍ (Sports) പരിശീലിച്ചിരുന്ന യുവാക്കളെയാണ് അതില്‍ കാണിച്ചത്.

നൈക്കിയുടെ വസ്ത്രങ്ങള്‍ അണിഞ്ഞ് ലണ്ടനിലെ അങ്ങോളമിങ്ങോളമുള്ള ചെറുപ്പക്കാര്‍ ടെലിവിഷനുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ ലണ്ടനില്‍ നൈക്കി സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം 93 ശതമാനമാണ് വര്‍ധിച്ചത്.
മക്‌ഡോണാള്‍ഡ്‌സിന്റെ ഇന്ത്യയിലെ മെനു ശ്രദ്ധിക്കുക. നിങ്ങള്‍ക്കതില്‍ ''ദോശ മസാല ബര്‍ഗര്‍'' എന്ന ഒരു ഐറ്റം കാണാം. സ്‌പെയിനില്‍ 'Patatas Deluxe', നെതര്‍ലന്‍ഡ്സില്‍ 'Mckroket' എന്നിവയും മെനുവില്‍ ഉണ്ടാകും. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രാദേശിക വിഭവങ്ങള്‍ കൂടി മെനുവില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
ലോക്കല്‍ മാര്‍ക്കറ്റിംഗ് തന്ത്രം വ്യത്യസ്തങ്ങളായ പല രീതികളിലൂടെ പ്രയോഗിക്കാം. ഒരു സ്ഥലത്തുള്ള ഉപഭോക്താക്കളെ മാത്രം ലക്ഷ്യം വെച്ച് പ്രൊമോഷന്‍ നടത്തുമ്പോള്‍ ആ പ്രദേശത്ത് അറിയപ്പെടുന്ന സെലിബ്രിറ്റിയെ ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. നിങ്ങളുടെ ബിസനസിലും ലോക്കല്‍ മാര്‍ക്കറ്റിംഗ് തന്ത്രം പ്രയോഗിക്കാം. കേള്‍ക്കൂ


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it