ആദായ നികുതി റിട്ടേൺ: ആരൊക്കെ ഫയൽ ചെയ്യണം

ആദായ നികുതി സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ൽ നിന്നും ഓഗസ്റ്റ് 31ലേക്ക് നീട്ടികൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 1961 ലെ ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ വിവിധ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വ്യക്തിയും സ്ഥാപനവും ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യേണ്ടത്.

ആരൊക്കെയാണ് ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ടത്?

  • നിങ്ങൾ 60 വയസിൽ താഴെയുള്ള, അതേസമയം 2.5 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനവുമുള്ള വ്യക്തിയാണെങ്കിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കണം.
  • 60 നും 80 നുമിടയിൽ പ്രായമുള്ളവർക്ക് വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഐടിആർ ഫയൽ ചെയ്യണം.
  • 80 വയസിന് മുകളുള്ളവർക്ക് 5 ലക്ഷം രൂപയാണ് വരുമാന പരിധി.
  • ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു സാമ്പത്തിക വർഷത്തിൽ വരുമാനമോ നഷ്ടമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കണമെന്നത് നിർബന്ധമാണ്.
  • റീഫണ്ട് ലഭിക്കണമെങ്കിൽ റിട്ടേൺ ഫയൽ ചെയ്തിരിക്കണം
  • ഇന്ത്യയിൽ സ്ഥിരതാമസക്കാരനായ ഒരു പൗരന് വിദേശത്ത് പ്രോപ്പർട്ടിയോ, സാമ്പത്തിക താല്പര്യങ്ങളോ, സ്ഥാപനമോ ഉണ്ടെങ്കിൽ, അക്കൂട്ടർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം.
  • ഇന്ത്യയിൽ സ്ഥിരതാമസക്കാരനായ ഒരാൾക്ക് വിദേശത്തുള്ള അക്കൗണ്ടിൽ signing authority ഉണ്ടെങ്കിൽ ആ വ്യക്തിയും ഐടിആർ ഫയൽ ചെയ്യേണ്ടി വരും.
  • ചാരിറ്റബിൾ ട്രസ്റ്റ്, മതം, ഗവേഷണം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട പ്രോപ്പർട്ടികൾ, മെഡിക്കൽ ഇൻസ്റ്റിറ്റ്യുഷൻ, ആശുപത്രി, അതുപോലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണ്ടതുണ്ട്.
  • Annual Information Return ന് കീഴിൽ എന്തെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യണം

കൂടുതൽ അറിയാം

സമയത്തിന് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ പിഴ ലഭിക്കാം, ജയിലും

ആദായ നികുതി റിട്ടേൺ ഓഗസ്റ്റ് 31 വരെ സമർപ്പിക്കാം

ഇന്‍കംടാക്‌സ് റിട്ടേണ്‍ ഇ- ഫയല്‍ ചെയ്യുന്നതെങ്ങനെ?

നികുതിദായകയുടെ ശ്രദ്ധയ്ക്ക്, ആദായനികുതി റിട്ടേൺ ഫോമിലെ മാറ്റങ്ങൾ ഇവയാണ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it