കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐഫോണ്‍ 14 എത്തി, ആപ്പിള്‍ വാച്ച് സീരീസ് 8, എയര്‍പോഡ്‌സ് പ്രോ 2 എന്നിവയും
ആപ്പിളിന്റെ 'ഫാർ ഔട്ട്' ലോഞ്ച് ഇവന്റ് നടന്നു. ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 മാക്സ്, ഐഫോൺ 14 പ്രോ മാക്സ് എന്നിവയോടൊപ്പം ആപ്പിൾ വാച്ച് സീരീസ് 8 , ആപ്പിൾ എയർ പോഡ്‌സ് പ്രൊ എന്നിവയുമെത്തി. വായിക്കാം.
കിടിലൻ ആണ് ആപ്പിൾ വാച്ച് 8
ആരോഗ്യത്തിനും സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ആപ്പിളിന്റെ ഏറ്റവും പുതിയ വാച്ച്ൃ സിരീസ്.
വോയിസ് ക്വാളിറ്റിയും ശബ്ദവും കൂട്ടാനായി 2 സ്പീക്കറുകള്‍ എന്നിവയുള്ള വാച്ചില്‍ ഒന്നര ദിവസം വരെ തുടര്‍ച്ചയായി ബാറ്ററി പ്രവര്‍ത്തിക്കും. ഹോം ആപ്, ഫോം കി തുടങ്ങിയ ഫീച്ചറുകളുമുണ്ട്
ആപ്പിള്‍ വാച്ച് എസ്ഇ
രണ്ടാം തലമുറ എസ്ഇ. വര്‍ക്ഔട്ട്, ആക്ടിവിറ്റി ട്രാക്കര്‍ തുടങ്ങിയ ഫീച്ചറുകള്‍. 20 ശതമാനം അധികം വേഗം. ഹോം ആപ്, ഫോം കി തുടങ്ങിയ ഫീച്ചറുകളുമുണ്ട്. വാച്ച് 8 ലെ ഓട്ടുമിക്ക ഫീച്ചറുകളും കുറഞ്ഞ വിലയ്ക്ക് വാച്ച് എസ്ഇയില്‍ലഭിക്കും. 20 ശതമാനം അധികം വേഗം. ഈ വാച്ചില്‍ ലോ പവര്‍ മോഡ് ലഭിക്കും.
വാച്ചിലുണ്ട് എമര്‍ജന്‍സി സന്ദേശം
പുതിയ ആപ്പിള്‍ വാച്ച് അപകടങ്ങളെ തിരിച്ചറിയുകയും പുറത്തേക്ക് സന്ദേശം നല്‍കുകയും ചെയ്യുന്നു. വാഹനത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ എന്നാണ് ആപ്പിള്‍ പറയുന്നത്. ഓള്‍വേസ് ഡിസ്പ്ലേ ഓണ്‍, പുതിയ വാച്ച് ഫെയ്സുകള്‍, മികച്ച നിലവാരം എന്നിവയും പുതിയ ആപ്പിള്‍ വാച്ചിന്റെ പ്രത്യേകതകളാണ്.
യാത്രികര്‍ക്ക് അനുയോജ്യമായ പുതിയ ആപിള്‍ വാച്ച് ഡസ്റ്റ് പ്രൂഫ്, സ്വിം പ്രൂഫ്, ക്രാക് പ്രൂഫുമെത്തും. എമര്‍ജന്‍സി എസ്ഒഎസ്, മെഡിക്കല്‍ അസിസ്റ്റന്‍സ്, ഇസിജി തുടങ്ങി നിരവധി ഫീച്ചറുകള്‍ വാച്ചിലുണ്ട്. പുതിയ ടെമ്പറേച്ചര്‍ സെന്‍സര്‍, കൂടുതല്‍ അഡ്വാന്‍സ്ഡായ പിരീഡ് സൈക്കിള്‍ എന്നിവയും പുതിയ വാച്ചിലുണ്ട്.
ആപ്പിള്‍ എയര്‍പോഡ്‌സ് പ്രോ2
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഹെഡ്ഫോണുകളും തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലും ഇവയാണെന്നായിരുന്നു ടിം കുക്ക് അവയെ വിശേഷിപ്പിച്ചത്. എയര്‍പോഡ്‌സ് പ്രോ2 പുതിയ ഒ2 ചിപ്പുമായാണ് വരുന്നത്. ഒരു കസ്റ്റം ആംപ്ലിഫയര്‍ ഉണ്ട്. 'കൂടുതല്‍ ക്ലാരിറ്റിയും നേരിട്ടറിയുന്ന ആന്തരിക കേള്‍വി പോലെ പുതു അനുഭവം പകരുന്ന വ്യക്തതയും' ആണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. എയര്‍പോഡ്‌സ് പ്രോ2 ഇപ്പോള്‍ സ്‌പെഷല്‍ ഓഡിയോയെയും പിന്തുണയ്ക്കുന്നു.
ഐഫോണിലെ ട്രൂഡെപ്ത് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ചെവിയുടെ ആകൃതിയും വലുപ്പവും അടിസ്ഥാനമാക്കിയുള്ള വ്യക്തിഗതമാക്കിയ സ്‌പെഷല്‍ ഓഡിയോയെയും ഇത് പിന്തുണയ്ക്കും. വിപുലമായ ആക്ടീവ് നോയിസ് ക്യാന്‍സലേഷനുമായും ഇത് വരുന്നു.
ആദ്യ തലമുറ പുറത്തിറങ്ങി മൂന്നു വര്‍ഷത്തിന് ശേഷമാണ് രണ്ടാം തലമുറ എയര്‍പോഡ് പ്രോ എത്തുന്നത്. റീസൈക്കിള്‍ ചെയ്യാവുന്ന മെറ്റീരിയര്‍ ഉപയോഗിച്ചാണ് എയര്‍പോഡ് നിര്‍മിച്ചിരിക്കുന്നത്. ആപ്പിള്‍ എയര്‍പോഡ്‌സ് പ്രോ2 ന്റെ വില 249 ഡോളര്‍. ഇവ സെപ്റ്റംബര്‍ 9 ന് പ്രീ-ഓര്‍ഡര്‍ സ്വീകരിക്കും, സെപ്റ്റംബര്‍ 23ന് വില്‍പന തുടങ്ങിയേക്കും. ഇന്ത്യന്‍ വിപണികളിലെ വിവരം ഉടന്‍ പുറത്തുവരും.
ആപ്പിള്‍ ഐഫോണ്‍ 14 സീരീസ്
ഏറെ നാളത്തെ കാത്തിപ്പിനു ശേഷം ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് എത്തി. ഇ-സിം സൗകര്യം, 5ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവ അടങ്ങുന്ന ഫോണ്‍ ഒന്നിലധികം നമ്പറുകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കുന്നു. ഫോണ്‍ റേഞ്ചിന് പുറത്തായിരിക്കുമ്പോള്‍ സഹായം ലഭിക്കുന്നതിന് പുതിയ എമര്‍ജന്‍സി ഫീച്ചറും ഇതിലുണ്ട്.
എമർജൻസി സേവനങ്ങള്‍ക്കായി ഒരു സാറ്റലൈറ്റിലേക്ക് കണക്റ്റുചെയ്യാന്‍ പുതിയ എമര്‍ജന്‍സി എസ്ഒഎസ് ആണ് ഇതിനായുള്ളത്. സാറ്റലൈറ്റ് റിസപ്ഷനിലൂടെ ഉടൻ തന്നെ പ്രതികരണം ലഭിക്കും.