ആപ്പിള്‍ വാച്ച് സീരീസ് 9, അള്‍ട്രാ 2 ഇന്ത്യന്‍ വിപണിയില്‍
ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവ പുറത്തിറക്കി. പുതിയ മോഡലുകള്‍ ആപ്പിള്‍ വാച്ച് സീരീസ് 8 നോട് സാമ്യമുള്ളതണ്. മുന്‍ സീരീസുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം നല്‍കുന്നതിന് വേണ്ടി പുതിയ ഹാര്‍ഡ്വെയര്‍ സവിശേഷതകള്‍ ഇതിലുണ്ട്. ആപ്പിളിന്റെ എസ്9 എസ്.ഐ.പി (സിസ്റ്റം ഇന്‍ പാക്കേജ്) സംവിധാനത്തോടെ മെച്ചപ്പെട്ട പ്രവര്‍ത്തന ക്ഷമതയാണ് സീരീസ് 9 വാച്ചുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാച്ച് ഒ.എസ് 10 ആണ് ഇവയിലുള്ളത്.
ആപ്പിള്‍ വാച്ച് സീരീസ് 9
ആപ്പിള്‍ വാച്ച് സീരീസ് 8 നേക്കാള്‍ 60 ശതമാനം വേഗം കൂടുതലാണ് ആപ്പിള്‍ വാച്ച് സീരീസ് 9 എന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാര്‍ജില്‍ 18 മണിക്കൂര്‍ നേരം ബാറ്ററി ലഭിക്കും. ഇതിലെ ഡബിള്‍ ടാപ്പ് സംവിധാനം വഴി കോളുകള്‍ എടുക്കാനും നിര്‍ത്താനും സംഗീതം നിയന്ത്രിക്കാനും ടൈമര്‍ നിര്‍ത്താനും അലാറം സ്നൂസ് ചെയ്യാനുമെല്ലാം കഴിയും.
41 എം.എം 45 എം.എം എന്നീ സൈസുകളിലാണ് വാച്ച് സീരീസ് 9 എത്തിയിരിക്കുന്നത്. ആപ്പിള്‍ വാച്ച് സീരീസ് 9ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 41,900 രൂപ മുതലാണ്. മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, സില്‍വര്‍, ചുവപ്പ്, ന്യൂ പിങ്ക് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ഇത് ലഭ്യമാണ്.
ആപ്പിള്‍ വാച്ച് അള്‍ട്രാ 2
രണ്ടാം തലമുറ ആപ്പിള്‍ വാച്ച് അള്‍ട്രാ 2ന് 49 എം.എം വലിപ്പമുണ്ട്. സീരീസ് 9 വാച്ചുകളെ പോലെ ആപ്പിളിന്റെ എസ്9 എസ്ഐപി ചിപ്പ് ആണ് ഇതിലുള്ളത്. മെച്ചപ്പെട്ട ലൊക്കേഷന്‍ ട്രാക്കിങ് ഉള്‍പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളും ഇതിലുണ്ട്. ഇതിലുള്ള ഡബിള്‍ ടാപ്പ് സംവിധാനം ഉപയോഗിച്ച് ഡിസ്പ്ലേയില്‍ സ്പര്‍ശിക്കാതെ തന്നെ വാച്ച് നിയന്ത്രിക്കാനാവും. 36 മണിക്കൂര്‍ ബാറ്ററി ലൈഫ് ആണ് വാച്ച് അള്‍ട്രയില്‍ ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്.
ഇതൊരു കാര്‍ബണ്‍ ന്യൂട്രല്‍ ഉപകരണമാണ്. അതായത് ഓരോ കാര്‍ബണ്‍ ന്യൂട്രല്‍ ആപ്പിള്‍ വാച്ച് മോഡലിന്റെയും നിര്‍മാണത്തിനും ഉല്‍പ്പന്ന ഉപയോഗത്തിനുമായി 100% ശുദ്ധമായ വൈദ്യുതി, 30% പുനരുല്‍പ്പാദിപ്പച്ച വസ്തുക്കള്‍ തുടങ്ങിയവയാണ് ഉപയോഗിച്ചിരിക്കുന്നത്. ആപ്പിള്‍ വാച്ച് അള്‍ട്രാ 2ന്റെ വില ഇന്ത്യയില്‍ 89,900 രൂപമുതലാണ് ആരംഭിക്കുന്നത്. ആല്‍പൈന്‍ ലൂപ്പ്, ട്രയല്‍ ലൂപ്പ്, ഓഷ്യന്‍ ബാന്‍ഡ് ഓപ്ഷനുകള്‍ എന്നീ ഓപ്ഷനുകളിലാണ് ഇതെത്തുന്നത്.
Read more : ഐഫോണ്‍ 15 സീരീസ് എത്തി; വില ഇങ്ങനെ
സെപ്റ്റംബര്‍ 22ന് വാങ്ങാം
ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവ നിലവില്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാനാകും. സെപ്റ്റംബര്‍ 22 മുതല്‍ ഇവ വില്‍പ്പനയ്ക്കെത്തും. ആപ്പിള്‍ പാര്‍കിലെ സ്റ്റീവ് ജോബ്സ് തീയേറ്ററില്‍ ഓണ്‍ലൈനായി നടന്ന വണ്ടര്‍ലസ്റ്റ് എന്നു പേരിട്ട പരിപാടിയിലാണ് ആപ്പിള്‍ വാച്ചുകളും പുറത്തിറക്കിയത്.