സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് Billionaire Boys Club (2018)

Billionaire Boys Club (2018)

IMDb RATING: 5.6
Director: James Cox

'ഗെറ്റ് റിച്ച് ക്വിറ്റ് സ്‌കീമു'കള്‍ ധാരാളമായി യുവാക്കള്‍ക്കിടയില്‍ വലവിരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കണ്ടിരിക്കേണ്ട സിനിമയാണിത്. ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന ക്ലബ്ബിലൂടെ കോടികള്‍ കൊയ്യുന്നതും അതിലൂടെ തട്ടിപ്പുകള്‍ നടത്തുകയും പിന്നീട് കൊലപാതകത്തില്‍ എത്തുകയും ചെയ്യുന്നതാണ് കഥ. 1980 കളില്‍ ലോസ് ആഞ്ചല്‍സില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. ആളുകളെ മാസ്മരിക വലയത്തില്‍ കുടുക്കി വമ്പന്‍ തട്ടിപ്പ് നടത്തുന്നതാണ് ക്ലബ്ബിലൂടെ ചെയ്യുന്നത്.
ഓരോ ചില്ലിക്കാശുണ്ടാക്കുമ്പോഴും നിങ്ങള്‍ എത്രത്തോളം ധാര്‍മികത പുലര്‍ത്തുന്നുവെന്ന ചോദ്യമുന്നയിക്കാന്‍ സിനിമയ്ക്കാവും. അതേസമയം, നല്ല കുറച്ച് സെയ്ല്‍സ് പാഠങ്ങളും സിനിമ നല്‍കും. കൂടെ, ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന തട്ടിപ്പു പദ്ധതികളില്‍ കുരുങ്ങാതിരിക്കാനുള്ള അവബോധവും സിനിമ നല്‍കും.

അടുത്ത സിനിമ അടുത്തയാഴ്ചയില്‍

കഴിഞ്ഞ ആഴ്ചകളില്‍ പ്രസിദ്ധീകരിച്ച സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളിതാ

Pirates of Silicon Valley 1999

Related Articles

Next Story

Videos

Share it