

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
കോവിഡ് 19 ലോക സാമ്പത്തിക മേഖലയെകായെ ഉലച്ചപ്പോള്‍ പലരുടെയും വരുമാനം തന്നെയാണ് നിലച്ചു പോയത്. സര്‍ക്കാരും റിസര്‍വ് ബാങ്കും മറ്റു ധനകാര്യ സ്ഥാപനങ്ങളും, പണമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങളിലേക്ക് സഹായ പ്രവര്‍ത്തനങ്ങളുമായി എത്തുന്നുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് തിരിച്ചടവില്ലാതെ നിശ്ചിത തുക പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം അതിലൊന്നാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ടേം വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഡ്യൂസിനും മൂന്നു മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു. നിലവില്‍ വായ്പയുള്ളവരോ ശമ്പള-പെന്‍ഷന്‍ അക്കൗണ്ടുകളോ ഉള്ള ഇടപാടുകാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ അനുവദിച്ച് ബാങ്കുകളും ഒപ്പമുണ്ട്. 7.2 മുതല്‍ 10.5 ശതമാനം വരെയാണ് ഇതിന് പലിശ ഈടാക്കുന്നത്. 9 മുതല്‍ 24 ശതമാനം വരെ പലിശ ഉണ്ടായിരുന്ന സാഹചര്യത്തിലാണിത്.
കോവിഡ് പ്രതിസന്ധിയില്‍ നിങ്ങള്‍ക്കുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഈ മാര്‍ഗങ്ങള്‍ ഒരു പരിധി വരെ സഹായകമാകുന്നുണ്ടാകാം. എന്നാല്‍ പലര്‍ക്കും ജോലി നഷ്ടമായ സാഹചര്യമുണ്ട്. ലോക്ഡൗണ്‍ എങ്കിലും ചെലവുകളും വര്‍ധിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന മൂന്നു മാര്‍ഗങ്ങളാണ് ഇന്നത്തെ മണിടോക്കില്‍ പറയുന്നത്.
More Podcasts:
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine