10 കോടി ഉപഭോക്താക്കള്‍, റെക്കോര്‍ഡിട്ട് ചാറ്റ്ജിപിടി

ജനുവരിയില്‍ ഓരോ ദിവസവും 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിയില്‍ എത്തിയത്
10 കോടി ഉപഭോക്താക്കള്‍, റെക്കോര്‍ഡിട്ട് ചാറ്റ്ജിപിടി
Published on

ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി ചാറ്റ്ജിപിടി. ബീറ്റ വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് നേട്ടം. മറികടന്നത് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ടിക്ക്‌ടോക്കിന്റെ റെക്കോര്‍ഡ് ആണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാതെയാണ് ചാറ്റ്ജിപിടി 10 കോടി ഉപഭോക്താക്കളെ നേടിയതെന്നതും ശ്രദ്ധേയമാണ്.

ജനുവരിയില്‍ ഓരോ ദിവസവും 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിയില്‍ എത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ട് ആണ് ചാറ്റ്ജിപിടി. ടിക്ക്‌ടോക്ക് 9 മാസവും ഇന്‍സ്റ്റഗ്രാം രണ്ടര വര്‍ഷവും കൊണ്ടാണ് 10 കോടി ആളുകളിലേക്ക് എത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് ഓപ്പണ്‍എഐ എന്ന കമ്പനി ചാറ്റ്ജിപിടി അവതരിപ്പിച്ചത്. ഡിസംബര്‍ 5ന് ഈ ചാറ്റ് ബോട്ട് ഉപയോഗിക്കുന്നവരുടെ എ്ണ്ണം ഒരു മില്യണ്‍ കടന്നിരുന്നു. 2015ല്‍ ഇലോണ്‍ മസ്‌കും ഓപ്പണ്‍ എഐ സിഇഒയും ആയ സാം ഓള്‍ട്ട്മാനും മറ്റ് നിക്ഷേപകരും ചേര്‍ന്നാണ് ഓപ്പണ്‍എഐ സ്ഥാപിച്ചത്. എന്നാല്‍ 2018ല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മസ്‌ക് ബോര്‍ഡ് സ്ഥാനം ഒഴിയുകയായിരുന്നു.

അനലിറ്റിക്കല്‍ സ്ഥാപനമായ സിമിലര്‍വെബ് പറയുന്നത് 2.5 കോടിയോളം പേര്‍ ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടെന്നാണ്. വെബ്‌സൈറ്റിലേക്കെത്തുന്ന ആളുകളുടെ എണ്ണം (ട്രാഫിക്) 3.4 ശതമാനത്തോളമാണ് ഉയരുന്നത്. ഏതാനും ദിവസം മുമ്പ് ചാറ്റ്ജിപിടി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ യുഎസില്‍ മാത്രം ലഭ്യമാവുന്ന പ്ലാനിന് ഒരു മാസം 20 ഡോളറാണ് കമ്പനി ഈടാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com