

Read the article in English
വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് അതിജീവനത്തിന് സഹായിക്കുന്ന അഞ്ച് മാന്ത്രിക 'സി' കളെ കുറിച്ചാണ് കഴിഞ്ഞ ലേഖനം ചര്‍ച്ച ചെയ്തത്. വെല്ലുവിളികള്‍ക്കിടയിലും കുറേ കമ്പനികള്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഏതു മേഖലയാണ് ഇത്തരത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് സംശയമുണ്ടാകാം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ടെലിമെഡിസിന്‍ തുടങ്ങി ചില എഫ്എംസിജി സ്ഥാപനങ്ങള്‍ പോലും പട്ടികയിലുണ്ട്. മറ്റു ചില മേഖലകള്‍ താരമ്യേന മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. നെസ്ലെ, ബ്രിട്ടാനിയ തുടങ്ങിയ കമ്പനികള്‍ തന്നെയാണ് അതിനുള്ള തെളിവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ഫലമാണ് അവര്‍ പുറത്തു വിട്ടത്.
മുന്‍ ലേഖനത്തില്‍ വിശദമാക്കിയ ആദ്യത്തെ നാലു 'സി'കള്‍ എല്ലാവര്‍ക്കും ഗണകരമാണ്. പണം (Cash), ചെലവുകള്‍ (Costs), ആശയവിനിമയം (Communication), ഉപഭോക്താക്കള്‍ (Customers).
പണം സംരക്ഷിക്കുന്നതിനെ കുറിച്ചും, ചെലവുകള്‍ കുറയ്ക്കുന്നതിനെയും ഒഴിവാക്കുന്നതിനെയും ബന്ധപ്പെട്ട എല്ലാവരോടും മികച്ച രീതിയില്‍ ആശയവിനിമയം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയായിരുന്നു പറഞ്ഞിരുന്നത്. നാലാമത്തെ സി ആയ ഉപഭോക്താക്കളിലേക്കും നമ്മുടെ ശ്രദ്ധപതിഞ്ഞു.
കഴിഞ്ഞ ആഴ്ച അഞ്ചാമത്തെ സി ആയ മൂലധന ചെലവുകളെ (Capital Expenditures) കുറിച്ചാണ് ചര്‍ച്ച ചെയ്തത്. വെല്ലുവിളികളുടെ സമയത്ത് സുരക്ഷയ്ക്കും മുന്‍കരുതല്‍ എന്ന നിലയിലും മൂലധന ചെലവുകള്‍ മാറ്റിവെക്കാനാണ് ഞങ്ങളുടെ ഉപദേശം. എന്നിരുന്നാലും ഒരു സംരംഭകന് ഇതാണ് ബിസിനസ് വികസിപ്പിക്കാനും പുതിയ പ്രോജക്റ്റുകള്‍ ചെയ്യാനും അനുയോജ്യമായ സമയം എന്നു തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പരിഗണിക്കപ്പെടേണ്ടതു തന്നെയാണ്. മാന്ദ്യകാലങ്ങളില്‍ പിറവിയെടുത്തതാണ് പല മികച്ച കമ്പനികളുമെന്നാണ് ചരിത്രം തെളിയിക്കുന്നത്. ആപ്പ്ള്‍, ഗൂഗ്ള്‍ തുടങ്ങിയവ തന്നെ ഉദാഹരണം. ഇന്ത്യയിലാണെങ്കില്‍ ടാറ്റ, റിലയന്‍സ്, ഇന്‍ഫോസിസ് എന്നിങ്ങനെ പട്ടിക നീളുന്നു.
എന്റെ അധ്യാപന/മെന്ററിംഗ് അനുഭവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ബിസിനസിലെ എന്റെ വിദ്യാര്‍ത്ഥികള്‍ 2008-2010 ല്‍ തുടങ്ങിയ സംരംഭങ്ങളെല്ലാം നല്ല നിലയില്‍ പോകുന്നുണ്ടെന്നതാണ്. ആര്‍ആര്‍ കബേല്‍, ബികാജി ഫുഡ്‌സ്, മാംഗോ ഹോട്ടല്‍സ് തുടങ്ങിയവ ആ ബാച്ചില്‍ നിന്നുള്ളവയാണ്. ഞാനിവിടെ ഒരു പ്രത്യേക സംരംഭത്തിന്റേയോ ഒരു വിദ്യാര്‍ത്ഥിയുടേയോ കാര്യമല്ല പറയുന്നത്. ആ ബാച്ച് മൊത്തത്തില്‍ നേടിയ വിജയത്തെ കുറിച്ചാണ്.
ഈ വിഷയം വിശകലനം ചെയ്തപ്പോള്‍ ഞങ്ങളുടെ ടീം കണ്ടെത്തിയ ചില കാര്യങ്ങള്‍ തീര്‍ച്ചയായും സംരംഭകര്‍ക്ക് ഉപകാരപ്രദമാകും. ഞങ്ങളുടെ ഡയറക്റ്റര്‍ ഡോ. പരിമള്‍ മര്‍ച്ചന്റാണ് ടീമിന് നേതൃത്വം നല്‍കുന്നത്. എന്നെ കൂടാതെ സീനിയര്‍ ഫാക്കല്‍റ്റികളായ മൊറാദിയന്‍, സമീഷ്, നിമേഷ്, ഹിതേന്‍, ജയ്ശങ്കര്‍, സി എ അഭയ് നായര്‍, റിസര്‍ച്ച് അസിസ്റ്റന്റുകളായ ഡോ. തേജല്‍, ദീപല്‍, രാഖി, സബീന തുടങ്ങിയവരാണ് ടീമിലുള്ളത്.
വിശകലനത്തിലൂടെ ഞങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇവയാണ്;
1. മാന്ദ്യകാലത്ത് തുടക്കമിടുകയും പ്രതിസന്ധികളെ അതിജീവിക്കുകയും ചെയ്ത ഓരോ സംരംഭത്തിനും പണത്തിന്റെയും സാഹചര്യത്തിനനുസരിച്ച് മാറേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധവന്മാരാണ്.
2. അത്തരം സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത് ഉപഭോക്താവിന്റെ സന്തോഷമാണ്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മൂല്യത്തിലാണ് അവരുടെ ശ്രദ്ധ. വിലയെ കുറിച്ച് അവരോട് ഒരിക്കലും സംസാരിക്കുന്നില്ല.
3. ബിസിനസ് ഒരിക്കലും നശിക്കുന്നില്ല എന്നതാണ് മൂന്നാമത്തെ കണ്ടുപിടിത്തം. ബിസിനസ് മോഡലുകളാണ് നശിക്കുന്നത്. അതിജീവനത്തിന് അത്യാവശ്യം സാഹചര്യത്തിനനുസരിച്ച് മാറാനുള്ള കഴിവാണ്. മാറ്റങ്ങളെ സ്വീകരിക്കാനുള്ള മനസ്സാണ്. ഡാര്‍വിന്റെ സിദ്ധാന്തം ഇക്കാര്യത്തില്‍ ബിസിനസുകള്‍ക്ക് ബാധകമാകുന്നു. സംരംഭകര്‍ക്ക് അവരുടെ ബിസിനസ് മോഡലില്‍ മാറ്റം വരുത്തി വെല്ലുവിളികളെ അതിജീവിക്കാം.
ഇത് ഇത്തരത്തില്‍ പര്യാലോചന നടത്താനുള്ള സമയമാണ്. അതിനുശേഷം anilrmenon1@gmail.com എന്ന ഇ മെയ്‌ലില്‍ നിങ്ങളുടെ ഫീഡ്ബാക്ക് അറിയിക്കുക.
Read the article in English
Previous Articles in English:
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine