

പുതിയ കാഴ്ചപ്പാടോടെ കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ യുവ സാരഥികള്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു.
കേരളത്തിലെ യുവ ബിസിനസ് സാരഥികള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ. ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് ഇന്‍ഡസ്‌ഗോ സ്ഥാപകന്‍ അഫ്ദല്‍ അബ്ദുല്‍ വഹാബ്
ബിസിനസിലേക്കുള്ള വരവ്: വാഹന ലോകത്ത് ഇലക്ട്രിക് വാഹനങ്ങളുടെ കടന്നുവരവ് അടക്കം വലിയ മാറ്റങ്ങള്‍ സംഭവിക്കേയാണ് 35 വര്‍ഷം പ്രായമുള്ള കമ്പനിയിലേക്ക് ഞാന്‍ വരുന്നത്. ഭാവിയിലേക്ക് ആവശ്യമായ ബിസിനസ് മാതൃകകള്‍ ഉണ്ടാക്കുക എന്നതിലാണ് ഞാന്‍ ശ്രദ്ധിച്ചത്. പല സാധ്യതകള്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് സെല്‍ഫ് ഡ്രൈവ് റെന്റ് എ കാര്‍ സ്ഥാപനമായ ഇന്‍ഡസ് ഗോ തുടങ്ങിയത്.
ബിസിനസില്‍ എന്റെ പങ്ക്: ഇന്‍ഡസ് മോട്ടോഴ്‌സ് ഡിജിറ്റല്‍ കേന്ദ്രീകൃതമാകുന്നത് ഈ സമയത്താണ്. എസ്.എ.പി പ്രയോഗത്തില്‍ വരുത്തിയതോടെ എക്കൗണ്ടിംഗ് ടീമിന്റെ എണ്ണം 350ല്‍ നിന്ന് 35 ആയി കുറഞ്ഞു. പേപ്പര്‍ലെസ് സെയ്ല്‍സിലേക്ക് കമ്പനി മാറി. ജീവനക്കാര്‍ക്കുള്ള ഇന്‍സെന്റീവ് പോലും ഓട്ടോമേറ്റഡ് ആയി കണക്കുകൂട്ടുന്നതിലേക്ക് മാറി.
പ്രതിസന്ധിയും തരണം ചെയ്ത രീതിയും: വിജയകരമായി നടക്കുന്ന കമ്പനിയില്‍ സമൂലമായ മാറ്റം നടപ്പാക്കുക വലിയ വെല്ലുവിളിയായിരുന്നു. കോവിഡ്, വെള്ളപ്പൊക്കം പോലുള്ള പ്രതിസന്ധികള്‍ വേറെ. വെല്ലുവിളികളെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ഉപാധികളായാണ് കണ്ടത്. 6000 പേരുള്ള കമ്പനിയില്‍ യൂണിയന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. എന്നാല്‍ അതിനെ പ്രായോഗികമായ രീതിയില്‍ ആരെയും നോവിക്കാതെ പരിഹരിക്കാന്‍ കഴിഞ്ഞു.
റോള്‍ മോഡല്‍: പി.സി മുസ്തഫ, നവാസ് മീരാന്‍
കമ്പനിയുടെ വിഷന്‍: ഇന്‍ഡസ് മോട്ടോഴ്‌സിനെ ദേശീയതലത്തിലേക്ക് വളര്‍ത്തുക. ചെന്നൈ, ബാംഗളൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഉടനെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ശ്രമം. രാജ്യത്തെ മുന്‍നിര സെല്‍ഫ് ഡ്രൈവ് റെന്റല്‍ സ്ഥാപനമായി ഇന്‍ഡസ്‌ഗോയെ മാറ്റുക.
ഈ പംക്തിയിലെ ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാൻ തെഴെക്കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യാം:
തുടരും....
Read DhanamOnline in English
Subscribe to Dhanam Magazine