ഉത്തരം പറഞ്ഞുകൊടുത്തും ഓൺലൈനിൽ കാശുണ്ടാക്കാം

ഉത്തരം പറഞ്ഞുകൊടുത്തും ഓൺലൈനിൽ കാശുണ്ടാക്കാം
Published on

ധാരാളം സമയം വെറുതെയിരിക്കുന്ന പ്രൊഫഷണലുകളുണ്ട്. അവര്‍ക്ക് ചെയ്യാനാവുന്ന നല്ലൊരു ഓണ്‍ലൈന്‍ ജോലിയാണ് പ്രൊഫഷണല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നത്.

JustAnswer  പോലെയുള്ള വെബ്‌സൈറ്റുകളിലൂടെ ആളുകള്‍ക്ക് നിരവധി സംശയങ്ങള്‍ ചോദിക്കാനുണ്ടാവും. പ്രൊഫഷണല്‍, ടെക്‌നിക്കല്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അതാതു മേഖലകളിലുള്ളവര്‍ക്കു മാത്രമാണ് സാധ്യമാവുക.

നിയമജ്ഞര്‍, മെക്കാനിക്ക്, ഡോക്ടര്‍, നഴ്‌സ്, വെറ്ററിനറി ഡോക്ടര്‍മാര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, കംപ്യൂട്ടര്‍, നെറ്റ്‌വര്‍ക്ക് സ്‌പെഷ്യലിസ്റ്റ് തുടങ്ങി കല്യാണ, പഠന, ടാക്‌സ് അങ്ങനെ എല്ലാ മേഖലയിലും ഉത്തരം പറയാന്‍ ആളുകളെ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് ഉത്തരം പറയാനാവുമെന്നുണ്ടെങ്കില്‍ സുഖമായി പണമുണ്ടാക്കാവുന്ന മേഖലയാണിത്.

നമ്മുടെ സമയത്തിനനുസരിച്ച്, നമുക്ക് ഉപദേശം നല്‍കാന്‍ ഓണ്‍ ലൈനായി ഒരാളെ കിട്ടുകയാണ്.

അപേക്ഷിച്ച് ഏഴു മിനിറ്റിനകം വെബ്‌സൈറ്റില്‍ നിന്ന് റെസ്‌പോണ്‍സ് കിട്ടാറുണ്ട്. ഓരോ മേഖലയ്ക്കനുസരിച്ച് തുക മാറിക്കൊണ്ടിരിക്കും. എങ്കിലും നേരിട്ടൊരു വിദഗ്ധനെ കാണുന്ന തുകയും സമയവും ചെലവാകില്ല.

യൂ ട്യൂബ് ചാനല്‍ തുടങ്ങാം

ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രം വരുമാനം പ്രതീക്ഷിക്കാവുന്ന മേഖലയാണിത്. പക്ഷെ, മറ്റു ബിസിനസുകള്‍ക്ക് പ്രൊമോഷന്‍ ലഭിക്കാനും സ്വയം സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കാനും ഈ വഴി തെരഞ്ഞെടുക്കാം. വിവിധ ക്ലാസുകള്‍, ആളുകള്‍ക്ക് അറിയേണ്ട വിവരങ്ങള്‍, ആരോഗ്യ വിവരങ്ങള്‍, ഫെസ്റ്റിവല്‍ സീസണിനെ സംബന്ധിച്ച വിവരങ്ങള്‍, ലോകത്തെ കൗതുക സംഭവങ്ങള്‍ തുടങ്ങി വിശാലമാണ് യൂട്യൂബ് ചാനലിലൂടെ ചെയ്യാനാവുന്ന കാര്യങ്ങള്‍.

നിങ്ങളുടെ ജിമെയ്ല്‍ എക്കൗണ്ട് വച്ച് യൂട്യൂബ് ചാനല്‍ തുടങ്ങാവുന്നതേയുള്ളൂ. ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും എക്കൗണ്ട് തുടങ്ങുന്നതു പോലെ എളുപ്പമാണ് യൂ ട്യൂബ് ചാനലിലും എക്കൗണ്ട് തുടങ്ങാന്‍. നിങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിലേക്ക് ആളുകളെ എത്തിക്കാന്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കാം. ഇതേപ്പറ്റി ധനത്തില്‍ മുന്‍പ് പല കുറിപ്പുകളും വന്നതിനാല്‍ വിശദീകരിക്കുന്നില്ല.

യൂട്യൂബ് ചാനല്‍ തുടങ്ങാന്‍: https://support.google.com/youtube/answer/1646861?hl=en

കോഴ്‌സുകളുണ്ടാക്കി വില്‍ക്കാം

പഠനസംബന്ധിയായ വീഡിയോകള്‍ക്ക് പ്രധാന്യം നല്‍കുന്ന, യൂട്യൂബ് അല്ലാത്ത നിരവധി വെബ്‌സൈറ്റുകള്‍ ഇന്നുണ്ട്. ഇതില്‍ മികച്ചു നില്‍ക്കുന്നതാണ് Udemy. വ്യക്തിത്വ വികസനം, തൊഴിലാളി പരിശീലനം, മാനേജ്‌മെന്റ് ട്രെയ്‌നിംഗ് തുടങ്ങി ഏതു മേഖലയിലാവട്ടെ, പരിശീലനം നല്‍കാന്‍ കഴിവുണ്ടെങ്കില്‍ Udemy യിലൂടെ വീഡിയോ കോഴ്‌സ് ചെയ്ത് പണമുണ്ടാക്കാം. 

വീഡിയോ നമ്മള്‍ തന്നെ ഷൂട്ട് ചെയ്ത് നല്‍കണം. ഓരോ വിഷയത്തിലും ആധികാരികമായ വിവരങ്ങള്‍ തന്ന് സഹായിക്കാന്‍ വെബ്‌സൈറ്റ് തയ്യാറാണ്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് നന്നായി പഠിപ്പിക്കാനുള്ള കഴിവാണ് നിങ്ങള്‍ക്കാവശ്യം.  

പ്രൈസിംഗ്

നമ്മളാണ് കോഴ്‌സിന്റെ ഫീ നിശ്ചയിക്കുന്നത്. ഡോളറിലോ യൂറോയിലോ ഇഷ്ടമുള്ള

തുക നിശ്ചയിക്കാം. അതിനനുസരിച്ചുള്ള ഡിമാന്റ് ഉണ്ടാവണമെന്ന് മാത്രം. കോഴ്‌സ് വെറുതെ വെബ്‌സൈറ്റില്‍ ഇട്ടതു കൊണ്ടായില്ല. നമ്മുടെ ഫോളോവേഴ്‌സിനിടയില്‍ പ്രചരിപ്പിക്കുകയും മാര്‍ക്കറ്റ് ഉണ്ടാക്കുകയും വേണം.

അതില്ലെങ്കിലും വെബ്‌സൈറ്റിലെ സന്ദര്‍ശകരുടെ ശ്രദ്ധ ആകര്‍ഷിക്കാനായാല്‍ രക്ഷപ്പെടാം. സൗജന്യമായും കോഴ്‌സുകള്‍ അനുവദിക്കാം. ഉദാഹരണത്തിന്, പബ്ലിക്ക് സ്പീക്കിംഗില്‍ പരിശീലനം നല്‍കുന്ന പ്രമുഖനായ ടി.ജെ വാക്കര്‍ വ്യക്തിത്വ വികസനത്തെക്കുറിച്ച് കോഴ്‌സ് തയ്യാറാക്കി നൂറു ശതമാനം സൗജന്യമായി നല്‍കുന്നുണ്ട്.

പരിശീലനം നേടാനും

പരിശീലനം നല്‍കാന്‍ മാത്രമല്ല, പരിശീലനം നേടാനും Udemy സൗകര്യം ചെയ്യുന്നുണ്ട്. മലയാളത്തില്‍ വലിയ നിലയില്‍ ഈ മേഖല വികസിച്ചിട്ടില്ല. അപ്പോള്‍ നമുക്ക് തന്നെ Udemy യെപ്പോലൊരു വെബ്‌സൈറ്റ് മലയാളത്തില്‍ തുടങ്ങിയാലോ? നല്ല സാധ്യതയുണ്ട്.  Udemy യെ മോഡലാക്കി അതുപോലെ മലയാളം കോഴ്‌സുകള്‍ വികസിപ്പിച്ചെടുത്ത് വിറ്റഴിക്കാമല്ലോ. ഇപ്പോള്‍ തന്നെ തുടങ്ങി നല്ല മാര്‍ക്കറ്റിംഗ് നടത്തി വിശ്വാസ്യത പിടിച്ചാല്‍ തിരിഞ്ഞു നോക്കേണ്ടി വരില്ല.

കൂടുതൽ വായിക്കാം 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com