ഈ കഴിവുകളുണ്ടോ? ഫ്രീലാന്‍സറായി പണം വാരാം

ടെക്നിക്കല്‍ റൈറ്റിംഗ്

ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളും പരസ്യവാചകങ്ങളും നല്ല ഭാഷയില്‍ എഴുതാനുള്ള കഴിവുണ്ടെങ്കില്‍ അറ്റമില്ലാത്ത ജോലി കാത്തിരിക്കുകയാണ് നിങ്ങളെ. ഓഫീസ് സെറ്റപ്പില്‍ ഈ ജോലി ചെയ്യുന്നവരുണ്ടെങ്കിലും ഓണ്‍ലൈനില്‍ ടെക്നിക്കല്‍, കണ്ടന്റ് എഴുതുന്നവര്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്.

ഓണ്‍ലൈനിലാവുമ്പോള്‍ ഏതു കമ്പനിയുമായും ടൈഅപ്പ് ഉണ്ടാക്കാനും നിങ്ങളുടെ സമയത്തും സ്ഥലത്തും ജോലി ചെയ്യാനുമാവും. മെഡിക്കല്‍, സോഫ്റ്റ്വെയര്‍, എന്‍ജിനീയറിംഗ്, ശാസ്ത്രം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങി എല്ലാ മേഖലകളിലും ടെക്നിക്കല്‍ റൈറ്റര്‍മാര്‍ക്ക് നല്ല സ്‌കോപ്പുണ്ട്. അതാത് പ്രയോഗങ്ങള്‍ അറിഞ്ഞിരിക്കണമെന്നു മാത്രം.

മെക്കാനിക്കല്‍ ടര്‍ക്കിലൂടെ ഡോളര്‍ നേടാം

ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന കുറേ ചോദ്യങ്ങള്‍, ഒരു പാരഗ്രാഫ് നല്‍കി അതില്‍ നിന്നുള്ള കുറച്ച് ചോദ്യങ്ങള്‍, ചിത്രം നോക്കി വിശദീകരിക്കുക തുടങ്ങിയ എളുപ്പമുള്ള വിവരങ്ങള്‍ നല്‍കിയാല്‍ പണം നല്‍കുന്ന ആമസോണിന്റെ പ്ലാറ്റ്ഫോമാണ് മെക്കാനിക്കല്‍ ടര്‍ക്ക്.

ഹ്യൂമണ്‍ ഇന്റലിജന്‍സ് ടാസ്‌ക് (എച്ച്.ഐ.ടി) എന്നാണ് ചെയ്യുന്ന ജോലിയുടെ പേര്. ഓരോ വര്‍ക്കിനും ചെറിയ തുകയാണ് ലഭിക്കുക. പക്ഷെ, പണമുണ്ടാക്കാന്‍ വഴിയുണ്ട്. ഈ വര്‍ക്കിലേക്ക് ആളുകളെ ക്ഷണിച്ച് വലിയൊരു ശൃംഖലയുണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി പണം വന്നുചേരും.

പണച്ചെലവ് തീരെയില്ല, നിങ്ങളുടെ അറിവ് ഉപയോഗിക്കണമെന്നു മാത്രം. ഡാറ്റ ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കുക, കണ്ടന്റ് മോഡറേഷന്‍ തുടങ്ങിയ ലക്ഷ്യത്തോടെയാണ് മെക്കാനിക്കല്‍ ടര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. വെബ്സൈറ്റ്: https://www.mturk.com/ രണ്ടു വിധത്തില്‍ എംടര്‍ക്കില്‍ ലോഗിന്‍ ചെയ്യാം. വര്‍ക്കര്‍ ആയും റിക്വസ്റ്റര്‍ ആയും.

നിങ്ങള്‍ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ 'സൈന്‍ ഇന്‍ ആസ് എ വര്‍ക്കര്‍' എന്ന സെഗ്മെന്റില്‍ ലോഗിന്‍ ചെയ്യുക. നിങ്ങളുടെ ഡാറ്റയില്‍ ജോലി ചെയ്യാന്‍ ആളെ വേണമെന്നുണ്ടെങ്കില്‍ റിക്വസ്റ്ററായും ലോഗിന്‍ ചെയ്യാം. 24x7 മണിക്കൂര്‍ സേവനമുണ്ടെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ്

വിദ്യാര്‍ഥികള്‍ക്കും രാത്രി കാലങ്ങളില്‍ ജോലിയെടുക്കാമെന്നു കരുതുന്നവര്‍ക്കും പറ്റിയതാണിത്. കണ്ടന്റ് എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ് തുടങ്ങിയ ജോലികള്‍ ദിവസേന ഉണ്ടാവുന്നതാണ്. freelancer.com, upwork.com തുടങ്ങിയ വെബ്സൈറ്റുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് അവസരങ്ങള്‍ കണ്ടെത്താം. ശാസ്ത്രം, മെഡിക്കല്‍, സാഹിത്യം തുടങ്ങി നിങ്ങള്‍ക്കിഷ്ടപ്പെട്ട മേഖലകള്‍ തെരഞ്ഞെടുക്കാനുമാവും.

തര്‍ജമക്കാരനായിക്കൂടെ?

രണ്ടോ അതിലധികമോ ഭാഷ എഴുതാനും സംസാരിക്കാനും കഴിവുണ്ടോ? എങ്കില്‍ ട്രാന്‍സിലേഷന്‍ (തര്‍ജമ) മേഖലയില്‍ നല്ല അവസരങ്ങളുണ്ട്. ഇംഗ്ലീഷിനെക്കൂടാതെ അറബിക്, ചൈനീസ്, ഫ്രഞ്ച് തുടങ്ങിയ ലോകോത്തര ഭാഷകള്‍ അറിയുന്നവര്‍ക്ക് വലിയ സാധ്യതകളാണുള്ളത്. സ്പോട്ട് ട്രാന്‍സിലേഷനു പുറമേ, പുസ്തക തര്‍ജമ, കോടതി ഓര്‍ഡര്‍ തര്‍ജമ, കരാര്‍ തര്‍ജമ തുടങ്ങി ഒട്ടനവധി മേഖലകള്‍ നിങ്ങള്‍ക്കു മുമ്പിലുണ്ട്. translatorsbase.com, freelancer.com, upwork.com തുടങ്ങിയ വെബ്സൈറ്റുകളിലൂടെ സാധ്യതകള്‍ കണ്ടെത്താം.

Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles

Next Story

Videos

Share it