ആമസോണില്‍ നിങ്ങളുടെ ഉല്‍പ്പന്നം എങ്ങനെ വില്‍ക്കാം?

ന്ത്യയിലെന്നല്ല ലോകത്തു തന്നെ നമ്പര്‍ വണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറാണ് ആമസോണ്‍. പ്രതിമാസം 2.5 ബില്യണ്‍ ഉപഭോക്താക്കളെത്തുന്ന ബിസിനസ്. 24 വര്‍ഷമായി കുതിപ്പ് തുടരുന്നു. പക്ഷെ, ആമസോണ്‍ നേരിട്ട് ഒരു ഉല്‍പ്പന്നവും വില്‍ക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ ഉല്‍പ്പന്നങ്ങളും മറ്റൊരാളുടേത്. അപ്പോള്‍ അവസരങ്ങളുടെ കൂമ്പാരമാണ് ലോകത്ത് എല്ലായിടത്തുമുള്ളവര്‍ക്കായി ആമസോണ്‍ തുറന്നുവച്ചിരിക്കുന്നത്. നിങ്ങളുടെ ബിസിനസ് ചെറുതോ വലുതോ ആയിക്കോട്ടേ, ആമസോണില്‍ നിങ്ങള്‍ക്കിടമുണ്ട്. ഇക്കാര്യം ചില ലക്കങ്ങളിലായി ചുരുക്കി വിവരിക്കാം.

ആമസോണ്‍ എഫ്.ബി.എ

ഇതേപ്പറ്റി പലരും കേള്‍ക്കുന്നതു തന്നെ ആദ്യമായിട്ടായിരിക്കാം. അവരെ കൂടി ലക്ഷ്യം വച്ചുള്ളതാണ് ഈ കോളം. ആമസോണ്‍ എഫ്.ബി.എയില്‍ എങ്ങനെ വില്‍ക്കാമെന്നതിന്റെ ബേസിക് കാര്യങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. Fulfilled - by - Amazon (FBA) എന്നാണ് എഫ്.ബി.എയുടെ പൂര്‍ണരൂപം. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഞ്ച് ചിത്രങ്ങളിലൂടെ വ്യക്തമാക്കാം.

  1. ആദ്യം നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആമസോണിന് അയച്ചുകൊടുക്കും. ഇത് അവരുടെ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളില്‍ സൂക്ഷിക്കും. റോബോട്ടുകളും തൊഴിലാളികളുമടക്കം ഏക്കര്‍ കണക്കിന് സ്ഥലത്തുള്ള ഗോഡൗണാണ് ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍.
  2. പിന്നീട്, നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്‍വെന്ററി ചെയ്ത് സൂക്ഷിക്കും. പൂര്‍ണ ഉത്തരവാദിത്തത്തോടെയായിരിക്കും സൂക്ഷിക്കുക. ആമസോണിന്റെ ഭാഗത്തു നിന്നാണ് കേടുപാടു പറ്റിയതെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചുതരും.
  3. ഉപഭോക്താവ് നിങ്ങളുടെ ഉല്‍പ്പന്നത്തിനു വേണ്ടി ഓര്‍ഡര്‍ ചെയ്താല്‍, നിങ്ങള്‍ക്കു വേണ്ടി ആമസോണ്‍ ഇടപാടു നടത്തും. നടപടികളെല്ലാം ഓട്ടോമാറ്റിക്.
  4. നിങ്ങളുടെ ഉല്‍പ്പന്നം സ്റ്റോര്‍ ചെയ്ത അതാതു സ്ഥലത്തു നിന്ന് എടുക്കുന്നു, ആമസോണിന്റെ ബോക്‌സിലേക്ക് പാക്ക് ചെയ്യുന്നു, ഉപഭോക്താവിന് ഷിപ്പ് ചെയ്യുന്നു.
  5. ഉല്‍പ്പന്നം ഉപഭോക്താവിലേക്ക് എത്തുന്നതു വരെ ഷിപ്പിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും ആമസോണ്‍ തന്നെ ഉറപ്പുവരുത്തുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും ആമസോണ്‍ തന്നെ നിറവേറ്റും.

എല്ലാം ആമസോണ്‍ ചെയ്യുമെങ്കില്‍, എന്റെ പണിയെന്ത്?

ആമസോണ്‍ സെല്ലറായാല്‍ നിങ്ങള്‍ ചെയ്യേണ്ടത് മൂന്നു കാര്യങ്ങളാണ്. ഒന്ന്, വില്‍പ്പനയ്ക്കുള്ള ഉല്‍പ്പന്നം കണ്ടെത്തണം. മുന്‍ ലക്കങ്ങളില്‍ പറഞ്ഞ നീഷ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താം. രണ്ട്, ഇന്‍വെന്ററി ചെയ്ത സാധനങ്ങള്‍ സ്റ്റോക്ക് എത്തിക്കണം. വില്‍പ്പനയ്ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളില്‍ എത്തിക്കണം. മൂന്ന്, പ്രമോഷനും പരസ്യവും. ആമസോണില്‍ നിങ്ങളുടെ ഉല്‍പ്പന്നം മാത്രമല്ല ഉള്ളത്. കോടിക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്കിടയില്‍ നിങ്ങളുടേത് വിറ്റുപോവണമെങ്കില്‍ പ്രൊമോഷനും പരസ്യവും ചെയ്യേണ്ടിവരും.

എത്ര ചെലവാകും?

ആമസോണ്‍ എഫ്.ബി.എയില്‍ കച്ചവടം തുടങ്ങാന്‍ താരതമ്യേന ചെറിയ ചിലവു മതി. രണ്ടുതരം സെല്ലര്‍ അക്കൗണ്ടുകളാണ് ഇതിനായുള്ളത്. ഇന്‍ഡിവിജ്വല്‍, പ്രൊഫഷണല്‍ എന്നിങ്ങനെ. ഇന്‍ഡിവിജ്വല്‍ അക്കൗണ്ട് തുറക്കാന്‍ സൗജന്യമാണെങ്കിലും ഉയര്‍ന്ന വില്‍പ്പന ഫീ നല്‍കേണ്ടി വരും. പ്രൊഫഷണല്‍ അക്കൗണ്ടിന് പ്രതിമാസം 39.95 യു.എസ് ഡോളര്‍ നല്‍കണം. മാസത്തില്‍ 40 ല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവുമെങ്കില്‍ പ്രൊഫഷണല്‍
അക്കൗണ്ടാണ് നല്ലത്. മെല്ലെ തുടങ്ങാനാണ് പദ്ധതിയെങ്കില്‍ ഇന്‍ഡിവിജ്വല്‍ അക്കൗണ്ട് മതി.

ആമസോണ്‍ ഫീസ്

കച്ചവടം നടന്നാല്‍ ആമസോണ്‍ ഫീ ഈടാക്കും. ഏതാണ്ടെല്ലാ കാറ്റ ഗറിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കും 15 ശതമാനം റഫറല്‍ ഫീ ഈടാക്കും. നിങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പാക്കേജ്, ഷിപ്പിംഗ്, സര്‍വീസ് തുടങ്ങിയവയ്ക്കാണ് ഫീ ഈടാക്കുന്നത്. നിങ്ങള്‍ സ്വയം ചെയ്യുകയാണെങ്കിലുള്ള തുകയേക്കാളും ഇത് കുറവായിരിക്കും.

ബുക്ക്, ഡി.വിഡി തുടങ്ങിയ വിഭാഗങ്ങളില്‍ അധിക നിരക്ക് ഈടാക്കും. ഇന്‍ഡിവിജ്വല്‍ സെല്ലര്‍ പ്ലാനാണ് തെരഞ്ഞെടുക്കു ന്നതെങ്കില്‍ പ്രൊഫഷണലിനെ അപേക്ഷിച്ച് ഒരു ഡോളര്‍ അധിക നിരക്ക് ഈടാക്കും. നിങ്ങ ളുടെ ഉല്‍പ്പന്നം ആമസോണ്‍ ഫുള്‍ഫില്‍മെന്റ് കേന്ദ്രത്തില്‍ കൂടുതല്‍ കാലം കെട്ടിക്കിടന്നാല്‍ കൂടുതല്‍ സ്റ്റോറേജ് ഫീ നല്‍കേണ്ടി വരും.

ആമസോണ്‍ എഫ്.ബി.എയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന് അടുത്ത ലക്കത്തില്‍

Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles

Next Story

Videos

Share it