പാട്രസ് വില്‍സണ്‍ (28)
ഡയറക്റ്റര്‍, കണ്ടംകുളത്തി ആയുര്‍സൗഖ്യം, ആയുര്‍വേദിക് റിസോര്‍ട്ട്, ആതിരപ്പിള്ളി
ബിസിനസുകാരനായ പിതാവിനെയും അതില്‍ പങ്കാളിയായ മാതാവിനെയും കണ്ടുവളര്‍ന്ന എനിക്ക് ചെറുപ്പത്തിലെ കമ്പം ബിസിനസിലായിരുന്നു. അതുകൊണ്ട് ബിബിഎയും എംബിഎയും പഠിച്ചു. മൂന്നു വര്‍ഷം മുമ്പ് എംബിഎ പൂര്‍ത്തിയാക്കി മുഴുവന്‍ സമയ ബിസിനസുകാരനായി.
കരുത്തും വെല്ലുവിളികളും
ഓരോ ദിവസവും ഓരോ പുതിയ ആശയങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുകയാണ് എനിക്ക് സന്തോഷം പകരുന്ന കാര്യം. പറഞ്ഞ സമയത്തുതന്നെ കാര്യങ്ങള്‍ ചെയ്തിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. അത് പിതാവ് വില്‍സണില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണ്. എടുത്തുചാടി ഒരു തീരുമാനവും എടുക്കാറില്ല. വിശദമായി പഠിച്ചശേഷം മാത്രം പുതിയ കാര്യങ്ങളിലേക്ക് കടക്കും. പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ആനന്ദം അനുഭവിക്കുന്നതിനാല്‍ വെല്ലുവിളികളെയും ക്രിയാത്മകമായി എടുക്കുന്നു.
ചിട്ടയുണ്ട് ജീവിതത്തില്‍
രാവിലെ 7.30 ന് ഞാന്‍ ഓഫീസിലെത്തും. രാത്രി 11.30 എങ്കിലുമാവും വീട്ടിലേക്ക് മടങ്ങാന്‍. 30 ജീവനക്കാരുണ്ട് ഇവിടെ. എല്ലാ കാര്യങ്ങളും ചിട്ടയോടെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി ഉച്ചഭക്ഷണം കഴിക്കുമ്പോഴേക്കും നാലു മണിയാകും. ജോലിയിലേ ഉള്ളൂ ചിട്ട. ഭക്ഷണക്കാര്യത്തില്‍ അതിനാവുന്നില്ല. ഇടയ്ക്ക് ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ഹോസ്പിറ്റലുകളില്‍ സന്ദര്‍ശനം നടത്തും.
ഉന്നതമായ ലക്ഷ്യം
പിതാവ് വില്‍സണ്‍ സ്ഥാപിച്ചതാണ് ഈ റിസോര്‍ട്ട്. അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയാണ് തന്റെ കടമ. ദുബായില്‍ പുതിയ ശാഖ തുറന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.
പ്രചോദനമായി കുടുംബം
ബിസിനസില്‍ പ്രചോദനം നല്‍കുന്നത് പിതാവാണ്. അമ്മ ഡോ. റോസ്‌മേരി വില്‍സണും ഭാര്യ ഡോ.മരിയയും ബിസിനസില്‍ കൂടെയുണ്ട്.