Auto

ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര പുതിയ ഥാര്‍ എത്തിക്കും

Dhanam News Desk

വാഹന പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന്

വിരാമമിട്ട് മഹീന്ദ്രയുടെ പുതുക്കിയ ഥാര്‍ പ്രദര്‍ശനത്തിനെത്തുന്നു. ഈ

വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍

ഥാര്‍ പ്രദര്‍ശിപ്പിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.വലുപ്പം കൂട്ടി

കൂടുതല്‍ കരുത്തനായാണ് പുതിയ ഥാര്‍ എത്തുന്നത്.

പുത്തന്‍

ഥാറിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായിട്ടുണ്ട്. പഴയ

മോഡലില്‍ നിന്നും ഏറെ വ്യത്യസ്തമായ  ജീപ്പ് റാംഗ്ലറിനെ അനുസ്മരിപ്പിക്കുന്ന

രൂപമാണ് പുത്തന്‍ ഥാറിന് മഹീന്ദ്ര നല്‍കിയിരിക്കുന്നത്. റാംഗ്ലറിന്റേതിനു

സമാനമായി ഊരി മാറ്റാവുന്ന ഹാര്‍ഡ്ടോപ് മോഡലിലും ഥാര്‍ ലഭ്യമാകും.

മഹീന്ദ്രയുടെ തന്നെ എക്സ്യുവി 500ന്റെ പെട്രോള്‍ പതിപ്പിലുള്ള 2.2

ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ ബിഎസ് 6 പതിപ്പാണ് പുതിയ ഥാറിലുണ്ടാകുക.

ഇതിന് 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ആണുള്ളത്. ടോര്‍ക്ക്

കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും പുത്തല്‍ ഥാറിലുണ്ടാകും.

കാഴ്ചയില്‍

പ്രകടമായ മാറ്റങ്ങളുമായെത്തുന്ന ഥാറിന്റെ മുന്‍ഭാഗത്ത് ഏഴ് സ്ലാറ്റ്

ഗ്രില്‍ നല്‍കിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും എല്‍ഇഡി

ഇന്‍ഡിക്കേറ്ററും വാഹനത്തിന്റെ കരുത്ത് പ്രകടമാക്കുന്ന തരത്തിലാണ്

രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പഴയ വാഹനത്തില്‍ നിന്ന് വ്യത്യസ്തമായി

ബ്ലാക്ക് ഫിനിഷില്‍ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നു. ടോപ്പ് എന്‍ഡില്‍

വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിട്ടുണ്ട്.

ഡ്യുവല്‍ എയര്‍ ബാഗും എബിഎസും വാഹനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT