ഇ-വെഹിക്ക്ള്‍ ട്രെന്‍ഡിലേക്ക് കേരളത്തെ നയിക്കുന്ന വിവിധ പദ്ധതികള്‍ ഒരുങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി വൈദ്യുത വാഹനങ്ങള്‍ക്കായി പെട്രോള്‍ പന്പുകളുടെ മാതൃകയില്‍ സംസ്ഥാനത്ത് ഇ- ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി വൈദ്യുതി ബോര്‍ഡാണ് മുന്‍കൈയ്യെടുക്കുന്നത്. 70 ഓളം ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ബോര്‍ഡ് പദ്ധതി ഇട്ടിരിക്കുന്നത്. കേന്ദ്രസഹായത്തോടെയാണ് പദ്ധതി.
ആദ്യഘട്ടത്തില്‍ ആറു സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇത് ബോര്‍ഡിന്‍റെ സ്വന്തമായിരിക്കും. എന്നാല്‍ രണ്ടാംഘട്ടത്തില്‍ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ചാവും പദ്ധതി. ഇങ്ങനെ 64 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുമെന്നാണ് അറിയുന്നത്. പദ്ധതിയുടെ നോഡല്‍ ഏജന്‍സി ഇലക്ട്രിസിറ്റി ബോര്‍ഡാണ്.
20 കിലോവാട്ടിന്റെ ബാറ്ററി ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്യാന്‍ 20 യൂണിറ്റ് ആകുമെന്നും യൂണിറ്റിന് അഞ്ചുരൂപ വച്ച് കണക്കാക്കിയാല്‍ ഒരു സാധാരണ കാറിന്റെയോ ഇലക്ട്രിക് ഓട്ടോയുടെയോ ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ 100 രൂപയോളം ചിലവു വരുമെന്നാണ് കണക്ക്.
ഇത് വളരെ അഫോര്‍ഡബ്ള്‍ എന്ന നിലയില്‍ കൂടുതല്‍ പേര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കാനുമിടയുണ്ട്. നിലവില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അപാകത, ഉപയോഗത്തിലെ സംശയങ്ങള്‍, മൈലേജ് സംശയങ്ങളൊക്കെയാണ് ഓട്ടോക്കാരെ പോലുള്ള വാഹന തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നതോതു കൂടി ഈ സ്ഥിതിക്ക് മാറ്റം വരാനാണ് സാധ്യത.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine