ഒറ്റ ചാര്‍ജിംഗില്‍ 500 കിലോമീറ്റര്‍ ഓടും ! വിപ്ലവം സൃഷ്ടിക്കാന്‍ കിയയുടെ ഇലക്ട്രിക് ക്രോസോവര്‍

Update:2020-01-19 10:00 IST

2021ല്‍ കിടിലന്‍ ഇലക്ട്രിക് വാഹനം വിപണിയിലിറക്കാന്‍ കിയ. ഒറ്റ ചാര്‍ജിംഗില്‍ 500 കിലോമീറ്റര്‍ ദൂരം പോകാനാകുന്ന ഇലക്ട്രിക് ക്രോസോവറാണ് വരുന്നത്. 2025ഓടെ മൊത്തം 11 ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ചാര്‍ജ് ചെയ്യാനാകും. നിലവിലുള്ള ഇലക്ട്രിക് കാറുകളെ അപേക്ഷിച്ച് ഏറെക്കൂടുതല്‍ റേഞ്ച് ലഭിക്കുന്നതും ഡ്യുവല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതകളോട് കൂടിയതുമായിരിക്കും കിയയുടെ ഇലക്ട്രിക് മോഡലുകള്‍. 400 വോള്‍ട്ട് അല്ലെങ്കില്‍ 800 വോള്‍ട്ട് ഇലക്ട്രിക്കല്‍ സിസ്റ്റം ആയിരിക്കും ഇവയിലുണ്ടാവുക.

2025ഓടെ 11 ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2015ഓടെ തങ്ങളുടെ തങ്ങളുടെ മൊത്തം വില്‍പ്പനയുടെ 20 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുകയാണ് കിയയുടെ പദ്ധതി. പാസഞ്ചര്‍ കാറുകള്‍, എസ്.യു.വി, എംപിവി തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ഇലക്ട്രിക് വാഹനങ്ങളുണ്ടാകും.

2021ല്‍ കിടിലന്‍ ഇലക്ട്രിക് വാഹനം വിപണിയിലിറക്കാന്‍ കിയ. ഒറ്റ ചാര്‍ജിംഗില്‍ 500 കിലോമീറ്റര്‍ ദൂരം പോകാനാകുന്ന ഇലക്ട്രിക് ക്രോസോവറാണ് വരുന്നത്. 2025ഓടെ മൊത്തം 11 ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News