വിപണി പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ നിസാന്‍ പുതിയ എസ്.യു.വി ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ ഹിറ്റ് ആയ മോഡലുകളായ ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര എക്സ്.യു.വി 300 തുടങ്ങിയവയ്ക്കെല്ലാം ശക്തനായ എതിരാളിയായിരിക്കും പുതിയ മോഡല്‍.
നാല്
മീറ്ററില്‍ താഴെ നീളമുള്ള കോമ്പാക്റ്റ് എസ്.യു.വിയാണ് നിസാന്‍
അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതിയ മോഡലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ വിപണി മുന്നില്‍ക്കണ്ട്
അവതരിപ്പിക്കുന്ന ഈ മോഡല്‍ ആദ്യം ഇന്ത്യയിലിറക്കിയശേഷമായിരിക്കും മറ്റ്
രാജ്യങ്ങളില്‍ അവതരിപ്പിക്കുന്നത്.
എല്ലാ
വര്‍ഷവും ഓരോ പുതിയ മോഡല്‍ വീതം ഇന്ത്യയില്‍ അവതരിപ്പിച്ച് രാജ്യത്ത്
തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline