കുറഞ്ഞ വില, മികച്ച ദൂരപരിധി:പുതിയ മോഡലുമായി ആമ്പിയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍, സവിശേഷതകളറിയാം

സൂപ്പര്‍ സേവര്‍ ഇക്കോ മോഡ്, പെപ്പിയര്‍ പവര്‍ മോഡ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഈ മോഡലിലുണ്ട്

Update: 2021-10-16 07:15 GMT

കുറഞ്ഞ വിലയ്ക്ക് 121 കിലോമീറ്റര്‍ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന മോഡലുമായി ആമ്പിയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍. പൂര്‍ണ ചാര്‍ജില്‍ മികച്ച ദൂരപരിധി അവകാശപ്പെടുന്ന മാഗ്നസ് ഇഎക്‌സ് 69,000 രൂപയ്ക്കാണ് (എക്‌സ് ഷോറൂം വില) ആമ്പിയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. ഭാരം കുറഞ്ഞതും വേര്‍പെടുത്താവുന്നതുമായ പോര്‍ട്ടബിള്‍ അഡ്വാന്‍സ്ഡ് ലിഥിയം ബാറ്ററിയാണ് മാഗ്നസ് ഇഎക്‌സില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ എവിടെനിന്നും 5 എഎംപി സോക്കറ്റ് വഴി എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാവുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

1200-വാട്ട്‌സ് മോട്ടോറാണ് സ്‌കൂട്ടറില്‍ ഒരുക്കിയിരിക്കുന്നത്. ഈ മോട്ടോര്‍ 10 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. കൂടാതെ, സൂപ്പര്‍ സേവര്‍ ഇക്കോ മോഡ്, പെപ്പിയര്‍ പവര്‍ മോഡ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും മാഗ്നസ് ഇഎക്‌സിലുണ്ട്.
എല്‍ഇഡി ഹെഡ്ലൈറ്റ്, 450 എംഎം ലെഗ്റൂം സ്‌പേസ്, കീലെസ് എന്‍ട്രി, വെഹിക്കിള്‍ ഫൈന്‍ഡര്‍, ആന്റിതെഫ്റ്റ് അലാറം എന്നിവയാണ് ഈ മോഡലിന്റെ മറ്റ് സവിശേഷതകള്‍. കൂടാതെ, ഏവരെയും ആകര്‍ഷിപ്പിക്കുന്ന രീതിയിലാണ് ആമ്പിയര്‍ ഇലക്ട്രിക് ഈ മോഡലിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക് & ഗാലക്‌സിക് ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളും ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നു.


Tags:    

Similar News