ശ്രേണിയിലുടനീളം മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിച്ച് ഔഡി, കാരണമിതാണ്

വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍

Update: 2022-03-04 12:15 GMT

തങ്ങളുടെ ശ്രേണിയിലുടനീളം മൂന്ന് ശതമാനം വരെ വില വര്‍ധനവുമായി ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി. 2022 ഏപ്രില്‍ ഒന്നുമുതല്‍ തങ്ങളുടെ മുഴുവന്‍ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കാര്‍ നിര്‍മാതാക്കളുടെ കണക്കനുസരിച്ച്, ഇന്‍പുട്ട് ചെലവ് വര്‍ധിക്കുന്നത് ഈ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. 2022 ലെ ഔഡി ഇന്ത്യയുടെ രണ്ടാമത്തെ വില വര്‍ധനവാണിത്. ജനുവരിയിലും കമ്പനി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.

''ഇന്ത്യയില്‍, സുസ്ഥിരമായ ഒരു ബിസിനസ് മോഡല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും ഫോറെക്‌സ് നിരക്കുകളും മാറുന്നതിനാല്‍, ഞങ്ങളുടെ മോഡല്‍ ശ്രേണിയിലുടനീളം മൂന്ന് ശതമാനം വില വര്‍ധന നടത്തേണ്ടതുണ്ട്'' വിലവര്‍ധന പ്രഖ്യാപനത്തെക്കുറിച്ച് ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു,
എസ്യുവികളും സെഡാനുകളും ഒരു കൂട്ടം ഇവികളും ഉള്‍പ്പെടുന്നതാണ് ഔഡി ഇന്ത്യയുടെ ശ്രേണി. സെഡാന്‍ ലൈനപ്പില്‍ ഔഡി എ4, ഔഡി എ6, ഔഡി എ8 എല്‍, ഔഡി എസ്5 സ്പോര്‍ട്ട്ബാക്ക് എന്നിവ ഉള്‍പ്പെടുന്നു. കമ്പനിയുടെ എസ്യുവി നിരയില്‍ ഔഡി ക്യു 2, ഔഡി ക്യു 5, ഔഡി ക്യു 7, ഔഡി ക്യു 8 എന്നിവ ഉള്‍പ്പെടുന്നു. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ചില ഉയര്‍ന്ന പെര്‍ഫോമന്‍സ് മോഡലുകള്‍ ഔഡി RS 5 സ്പോര്‍ട്ട്ബാക്ക്, ഔഡി RS 7, ഔഡി RS Q8 എന്നിവയാണ്. ഔഡി ഇ-ട്രോണ്‍ 50, ഓഡി ഇ ട്രോണ്‍ 55, ഓഡി ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഓഡി ഇ-ട്രോണ്‍ ജിടി, ഓഡി ആര്‍എസ് ഇ- എന്നിവയുള്‍പ്പെടെ ഇ-ട്രോണ്‍ ബ്രാന്‍ഡിന് കീഴില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ വിവിധ ഇലക്ട്രിക് വാഹനങ്ങളും വില്‍ക്കുന്നുണ്ട്.


Tags:    

Similar News