ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍, ഔഡി ഇ-ട്രോണ്‍ വിപ്ലവമാകും

Update:2018-09-19 17:32 IST
ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍, ഔഡി ഇ-ട്രോണ്‍ വിപ്ലവമാകും
  • whatsapp icon

ആഡംബര വിപണിയിലെ ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് മാറ്റുകൂട്ടാന്‍ ഔഡിയുടെ പുതിയ ഇലക്ട്രിക് എസ്.യു.വി ആയ ഇ-ട്രോണ്‍ എത്തി. ടെസ്ല മോഡല്‍ എക്സ്, ജാഗ്വാര്‍ ഐ പെയ്സ്, മെഴ്സീഡിസ് ബെന്‍സ് ഇക്യൂസി, പോര്‍ഷെ ടെയ്കാന്‍ എന്നിവയുടെ നിരയിലേക്ക് ഇപ്പോള്‍ ഇ-ട്രോണും വിപണിയിലെത്തിയതോടെ ഈ രംഗത്ത് പോരാട്ടം പ്രതീക്ഷിക്കാം.

ആറര സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന മിഡ്സൈസ് എസ്.യു.വി ആണ് ഇ-ട്രോണ്‍. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം വരെ പിന്നിടാന്‍ കഴിയും. 30 മിനിറ്റുകൊണ്ട് 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനാകും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത.

രണ്ട് ഇലക്ട്രിക് മോട്ടറുകള്‍ അടങ്ങിയ ഇ-ട്രോണിന് 95kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ഉള്ളത്. മുന്നിലും പിന്നിലുമായാണ് രണ്ട് മോട്ടറുകള്‍ സ്ഥിതി ചെയ്യുന്നത്. ഇരുമോട്ടറുകളും ചേര്‍ന്ന് 355 ബിഎച്ച്പി പവറും 561 എം.എം ടോര്‍ക്കും തരും. ബൂസ്റ്റ് മോഡില്‍ 408 ബിഎച്ച്പി പവര്‍ ലഭിക്കും.

സാങ്കേതികവിദ്യയില്‍ വളരെ മുന്നിലാണ് ഇ-ട്രോണ്‍. എത്ര ദൂരം പോകുമെന്ന് ആശങ്കയുള്ളവര്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകളുള്ള റൂട്ടുകള്‍ ഇതിന്‍റെ ഇന്‍ഫൊയ്ന്‍െമെന്‍റ് സംവിധാനത്തില്‍ കാണിക്കും. ഔഡിയുടെ വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍ഫൊടെയ്ന്‍മെന്‍റ് സംവിധാനമാണ് ഇതിലുള്ളത്. സ്ധാരണ കാറിനുള്ളതുപോലെ ഇ-ട്രോണിന്‍റെ യൂറോപ്പിലിറങ്ങുന്ന മോഡലിന് കണ്ണാടികളുണ്ടാകില്ല. പകരം ക്യാമറകള്‍ പുറത്തുള്ള ദൃശ്യങ്ങള്‍ ഉള്ളിലെ സ്ക്രീനില്‍ കാണിക്കും. എന്നാല്‍ ഈ സൗകര്യം ഇന്ത്യയില്‍ ലഭ്യമാക്കില്ല.

66.92 ലക്ഷം രൂപയോളമാണ് ഇതിന്‍റെ വില. 2019 അവസാനത്തോടെ ഇ-ട്രോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar News