കോവിഡ് ഭീതിയും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം രാജ്യത്തെ ആഭ്യന്തര കാര്‍ വിപണിയില്‍ പരിതാപകരമായ അവസ്ഥയായിരുന്നു ജൂണിലും ദൃശ്യമായതെങ്കിലും ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് മെല്ലെ ഉയര്‍ന്നുവരുന്നതിന്റെ നേരിയ പ്രതീക്ഷ പങ്കുവച്ചു തുടങ്ങി വാഹന വ്യവസായ മേഖല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്‌കോര്‍ട്ട്‌സ് കമ്പനികള്‍ക്ക് ട്രാക്ടര്‍ വില്‍പ്പനയില്‍ 2019 ജൂണിലേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് മികച്ച സൂചനയായി വിലയിരുത്തപ്പെടുന്നു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ പല കമ്പനികളുടെയും യാത്രാ വാഹന വില്‍പ്പന ഏറെക്കുറെ പൂജ്യമായിരുന്നു.ജൂണില്‍ മൊത്ത വില്‍പ്പന നാമമാത്രവും. സമ്പദ്വ്യവസ്ഥ ക്രമേണ വീണ്ടും തുറന്നപ്പോള്‍ ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യകത ഉയരുന്നതായി മേഖല നിരീക്ഷിക്കുന്നു.
മാരുതി സുസുക്കി കഴിഞ്ഞ മാസം 51,274 പാസഞ്ചര്‍ വാഹനങ്ങള്‍ ആണ് ആഭ്യന്തര വിപണിയില്‍ വിറ്റത്. 2019 ജൂണില്‍ 1.13 ലക്ഷം യൂണിറ്റ് ആയിരുന്നു വില്‍പ്പന. കുറവ് 54 ശതമാനം.ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദം കമ്പനിയുടെ മൊത്തവില്‍പ്പന 76,599 യൂണിറ്റ് മാത്രം. ഈ ജൂണില്‍ 21,320 വാഹനങ്ങള്‍ ആഭ്യന്തര വിപണിയില്‍ ഹ്യുണ്ടായ് മോട്ടോര്‍ വിറ്റു. 5,500 യൂണിറ്റ് കയറ്റുമതി ചെയ്തു.ജൂണിലെ ആകെ ആഭ്യന്തര കാര്‍ വില്പന 1.17 ലക്ഷം യൂണിറ്റുകളാണ്. 2019 ജൂണിലെ 2.26 ലക്ഷത്തെക്കാള്‍ 48 ശതമാനം കുറവ്.വില്പനയിലെ ഒന്നാം ാനമെന്ന കുത്തക മാരുതി കൈവിടാതെ നിലനിറുത്തി. ചെറു വാണിജ്യ വാഹനമായ സൂപ്പര്‍ ക്യാരിയുടെ 1026 യൂണിററുകളും കഴിഞ്ഞ ാസം മാരുതി പുതുതായി നിരത്തിലെത്തിച്ചു.
ആഭ്യന്തര വിപണിയില്‍ 35,844 ട്രാക്ടറുകള്‍ വിറ്റതിന്റെ ആവേശത്തിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2019 ജൂണില്‍ വിറ്റ 31,879 യൂണിറ്റുകളില്‍ നിന്ന് 12 ശതമാനം വളര്‍ച്ച - ഫാം എക്യുപ്മെന്റ് സെക്ടര്‍ പ്രസിഡന്റ് ഹേമന്ത് സിക്ക പറഞ്ഞു. മണ്‍സൂണ്‍ സമയത്തു വന്നതും റെക്കോര്‍ഡ് റാബി വിളയും, കാര്‍ഷിക സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ഖാരിഫ് വിളയിറക്കുന്നതിലെ നല്ല പുരോഗതിയുമാണ് ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളിലെ ഉണര്‍വിനു കാരണമെന്ന് ഹേമന്ത് സിക്ക ചൂണ്ടിക്കാട്ടി. ടൂ വീലര്‍ വിപണിയിലും നേരിയ പുരോഗതി കാണുന്നതായി ടി വി എസ് മോട്ടോഴ്‌സ് അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline