രാജ്യത്ത് വാഹന വില്‍പ്പന 14% ഉയര്‍ന്നു

കാറുകളുടെ രജിസ്ട്രേഷന്‍ കഴിഞ്ഞ മാസം 22% വര്‍ധിച്ചു

Update: 2023-02-06 10:06 GMT

 image: @canva

കാറുകൾ, ഇരുചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയിലെ വര്‍ധനവ് മൂലം ജനുവരിയില്‍ ഇന്ത്യയിലെ വാഹന റീട്ടെയില്‍ വില്‍പ്പന 14 ശതമാനം ഉയര്‍ന്നതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു.  ജനുവരിയില്‍ മൊത്തം വിറ്റഴിച്ചത് 18.27 ലക്ഷം വാഹനങ്ങളാണ്. 2022 ജനുവരിയില്‍ ഇത് 16.08 ലക്ഷമായിരുന്നു. 

കാറുകളുടെ വാഹന രജിസ്ട്രേഷന്‍ കഴിഞ്ഞ മാസം 22 ശതമാനം വര്‍ധിച്ച് 3.40 ലക്ഷമെത്തി. ഇരുചക്രവാഹന വില്‍പ്പന 10 ശതമാനം ഉയര്‍ന്ന് 12.65 ലക്ഷവും. മൂന്നു ചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 59 ശതമാനം വര്‍ധിച്ച് 65,796 എണ്ണമെത്തി. വാണിജ്യ വാഹന രജിസ്‌ട്രേഷന്‍ ജനുവരിയില്‍ 16 ശതമാനം വര്‍ധിച്ച് 82,428 യൂണിറ്റിലെത്തി ട്രാക്ടര്‍ വില്‍പ്പന 8 ശതമാനം ഉയര്‍ന്ന് 73,156 എണ്ണമായി.


മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023 ജനുവരിയിലെ മൊത്തം റീട്ടെയില്‍ വില്‍പ്പനയില്‍ വര്‍ധനയുണ്ടായെങ്കിലും കോവിഡിന് മുമ്പുള്ള 2020 ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം കുറഞ്ഞതായി അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറഞ്ഞു.

Tags:    

Similar News