പ്രിയമേറുന്നു, വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവുമായി വാഹന നിര്‍മാതാക്കള്‍
4,008 യൂണിറ്റുകളാണ് മെയ് മാസത്തില്‍ കമ്പനി വിറ്റഴിച്ചത്
മെയ് മാസത്തെ വില്‍പ്പനയില്‍ മുന്നേറ്റവുമായി എംജി മോട്ടോര്‍ ഇന്ത്യ (MG Motor India). കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവാണ് കമ്പനി നേടിയത്. 4,008 യൂണിറ്റുകളാണ് മെയ് മാസത്തില്‍ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 1,016 യൂണിറ്റുകള്‍ മാത്രമായിരുന്നു എംജി മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന.
2022 ഏപ്രിലില്‍ 2,008 യൂണിറ്റുകളുടെ വില്‍പ്പനയും വാഹന നിര്‍മാതാക്കള്‍ നേടി. ''ഈ വളര്‍ച്ച ചിപ്പ് ലഭ്യതയിലെ പുരോഗതി പ്രകടമാക്കുന്നു, തുടര്‍ന്നുള്ള മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു'' എംജി മോട്ടോര്‍ ഇന്ത്യ പറഞ്ഞു. ആഗോളതലത്തിലുണ്ടായ കോവിഡ് പ്രതിസന്ധി ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കമ്പനി ആരോഗ്യകരമായ ബുക്കിംഗ് നേടിയതിനാല്‍ ഡിമാന്റ് ശക്തമായി തുടരുന്നുണ്ടെങ്കിലും കമ്പനി വ്യക്തമാക്കി.
ബ്രിട്ടീഷ് എംജി മാര്‍ക്കിന് കീഴില്‍ വാഹനങ്ങള്‍ വിപണനം ചെയ്യുന്ന ചൈനീസ് ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളായ എസ്എഐസി (SAIC) മോട്ടോറിന്റെ അനുബന്ധ സ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ. 2017-ല്‍ സ്ഥാപിതമായ ഈ ഉപകമ്പനി 2019ലാണ് അതിന്റെ വില്‍പ്പനയും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ ആരംഭിച്ചത്. അഞ്ച് മോഡലുകളാണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്നത്.