പുതുവര്‍ഷം ബജാജ് ഓട്ടോയുടെ മൊത്തം വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പിന്നില്‍. ഈ ജനുവരിയില്‍ വിറ്റത് 3,94,473 യൂണിറ്റ്. 3.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2019 ജനുവരിയില്‍ കമ്പനി 4,07,150 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ബജാജ് ഓട്ടോ പ്രസ്താവനയില്‍ പറഞ്ഞു.
മൊത്തം ആഭ്യന്തര വില്‍പ്പന 16.6 ശതമാനം ഇടിഞ്ഞ് 1,92,872 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 2,31,461 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ മാസം 1,57,796 യൂണിറ്റായിരുന്നു. 2019 ജനുവരിയിലെ 203,358 യൂണിറ്റുകളില്‍ നിന്ന് 22.4 ശതമാനം ഇടിവ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline