ബജാജ് ഓട്ടോ ; കഴിഞ്ഞ മാസം ആഭ്യന്തര മൊത്ത വില്‍പ്പന ഇടിഞ്ഞത് 32 ശതമാനം

ഫെബ്രുവരിയില്‍ ആകെ വിറ്റഴിച്ചത് 3,16,020 യൂണിറ്റുകള്‍.

Update:2022-03-02 19:06 IST

ബജാജ് ഓട്ടോയ്ക്ക് ഫെബ്രുവരിയില്‍ കനത്ത തിരിച്ചടി. മൊത്ത വില്‍പ്പന ഇടിഞ്ഞത് 16 ശതമാനം. കമ്പനി ഇക്കഴിഞ്ഞ മാസം ആകെ വിറ്റഴിച്ചത് 3,16,020 യൂണിറ്റാണ്. 2021 ഫെബ്രുവരിയില്‍ 3,75,017 യൂണിറ്റുകളായിരുന്നു മൊത്ത വില്‍പ്പന.

കഴിഞ്ഞ മാസത്തെ ആഭ്യന്തര മൊത്ത വില്‍പ്പന 1,64,811 യൂണിറ്റില്‍ നിന്ന് 1,12,747 യൂണിറ്റായി ഇടിഞ്ഞതായും കമ്പനി പറയുന്നു. 32 ശതമാനം ആണ് ഇടിവാണുണ്ടായതെന്നാണ് ബജാജ് ഓട്ടോ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞിട്ടുള്ളത്.
വാണിജ്യ വാഹന വിഭാഗത്തിലും ഇടിവാണ്. മൊത്ത വാണിജ്യ വാഹന വില്‍പ്പന 14 ശതമാനം ഇടിഞ്ഞ് 36,683 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 42,454 യൂണിറ്റുകളാണ് കമ്പനി ഈ വിഭാഗത്തില്‍ വിറ്റഴിച്ചതെന്നും ഫയലിംഗില്‍ വെളിപ്പെടുത്തി.


Tags:    

Similar News