ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ 2020 പുരസ്‌കാരം ഹ്യുണ്ടായ് വെന്യുവിന് സ്വന്തം

Update:2019-12-27 15:58 IST

രാജ്യത്തെ പാസഞ്ചര്‍ കാര്‍ വിപണിയെ സംബന്ധിച്ചടത്തോളം ഏറ്റവും മോശപ്പെട്ട വര്‍ഷമായിരുന്നു 2019. എങ്കിലും കടുത്ത മല്‍സരത്തിനൊടുവില്‍ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ 2020 എന്ന പുരസ്‌കാരം നേടാന്‍ ഹ്യുണ്ടായിയുടെ കോംപാക്റ്റ് എസ്.യു.വിയായ വെന്യുവിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാരുതി സുസുക്കി സ്വിഫ്റ്റ് ആയിരുന്ന ഈ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

ശക്തമായ മല്‍സരമാണ് നടന്നത്. ഹ്യുണ്ടായിക്കൊപ്പം മല്‍സരിക്കാന്‍ പുതുതായി വിപണിയിലെത്തിയ മറ്റ് 10 കാറുകളും ഉണ്ടായിരുന്നു. ഇന്ധനക്ഷത, സുരക്ഷിതത്വം, പ്രകടനമികവ്, പണത്തിന് അനുസരിച്ചുള്ള മൂല്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം നല്‍കിയത്. 16 പേരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

2006 മുതല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച കാറിന് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുന്നു. മാരുതി സുസുക്കിയാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കുന്നത്. മൂന്ന് പ്രാവശ്യം ഈ നേട്ടം സ്വന്തമാക്കുന്ന കാറും ഇതുതന്നെ.

വിവിധ വര്‍ഷങ്ങളിലെ ജേതാക്കള്‍.

2006- മാരുതി സുസുക്കി സ്വിഫ്റ്റ്
2007- ഹോണ്‍ സിവിക്
2008- ഹ്യുണ്ടായ് ഐ10
2009- ഹോണ്ട സിറ്റി
2010- ടാറ്റ നാനോ
2011- ഫോര്‍ഡ് ഫിഗോ
2012- മാരുതി സുസുക്കി സ്വിഫ്റ്റ്
2013- റിനോ ഡസ്റ്റര്‍
2014- ഹ്യുണ്ടായ് ഐ10 ഗ്രാന്‍ഡ്
2015- ഹ്യുണ്ടായ് എലൈറ്റ് ഐ20
2016- ഹ്യുണ്ടായ് ക്രെറ്റ
2017- മാരുതി സുസുക്കി വിതാര ബ്രെസ്സ
2018- ഹ്യുണ്ടായ് വെര്‍ണ്ണ
2019- മാരുതി സുസുക്കി സ്വിഫ്റ്റ്
2020- ഹ്യുണ്ടായ് വെന്യു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News