ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തുടങ്ങാന്‍ ഭാരത് പെട്രോളിയം

എനര്‍ജി സ്റ്റേഷനുകള്‍ എന്നാകും ഭാരത് പെട്രോളിയത്തിന്റെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ അറിയപ്പെടുക

Update: 2021-11-05 11:07 GMT

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്(ബിപിസിഎല്‍). അടുത്ത അഞ്ചുകൊല്ലം കൊണ്ട് ബിപിസിഎല്ലിന് കീഴിലുള്ള 7000 പെട്രോള്‍ പമ്പുകളോട് ചേര്‍ന്നാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകൾ ആരംഭിക്കുക. രാജ്യത്തെ രണ്ടാമത്തെ വലിയ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് ബിപിസിഎല്‍.

എനര്‍ജി സ്റ്റേഷനുകള്‍ എന്നാകും ഭാരത് പെട്രോളിയത്തിന്റെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ അറിയപ്പെടുക. പെട്രോകെമിക്കല്‍സ് , ഗ്യാസ്, കണ്‍സ്യൂമര്‍ റീറ്റെയ്‌ലിംഗ്, റിന്യൂവബിള്‍സ്& ജൈവ ഇന്ധനങ്ങള്‍ എന്നിവയ്ക്കൊപ്പം ബിപിസിഎല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖകളിലൊന്നാണ് ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കുമാര്‍ സിംഗ് അറിയിച്ചു.

ബിപിസിഎല്ലിന് രാജ്യത്തുടനീളം 19,000 പെട്രോള്‍ പമ്പുകളാണ് ഉള്ളത്. റിലയന്‍സും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും പെട്രോള്‍ പമ്പുകളോട് ചേര്‍ന്ന് ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News