2020ല്‍ ബി എം ഡബ്ലു മോട്ടൊറാഡിന്റെ വില്‍പ്പനയില്‍ ഏഴ് ശതമാനം വര്‍ധന

2019 ല്‍ 2403 യൂണിറ്റുകളാണ് വിറ്റുപോയതെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 2563 ആയി ഉയര്‍ന്നു

Update:2021-01-13 13:10 IST

ലോകം മഹാമാരി മൂലം പ്രതിസന്ധിയിലായപ്പോള്‍ വില്‍പ്പനയില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനവുമായി ബി എം ഡബ്ലു മോട്ടൊറാഡ്. രാജ്യത്ത്് വാഹന വിപണി താഴേക്ക് പതിച്ചപ്പോഴാണ് ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ലുവിന്റെ ടു വീലര്‍ മോട്ടൊറാഡിന്റെ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഏഴ് ശതമാനം വര്‍ധനവുണ്ടായത്.

2019 ല്‍ 2403 യൂണിറ്റുകളാണ് വിറ്റുപോയതെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 2563 ആയി ഉയര്‍ന്നു.
'എറെ ദുഷ്‌കരമായ ഒരു വര്‍ഷത്തില്‍, ബി എം ഡബ്ല്യു മോട്ടൊറാഡ് എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരേ മികച്ച പ്രകടനം പുറത്തെടുക്കുകയും പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത നടപടികളും ഇതിന് സഹായകമായി, ഏറ്റവും പ്രധാനമായി ഞങ്ങളുടെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ഞങ്ങള ശ്രദ്ധ പതിപ്പിച്ചു' ബി എം ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പ്രസ്താവനയില്‍ പറഞ്ഞു.
'മികച്ച ഉല്‍പ്പന്നങ്ങളും ആകര്‍ഷകമായ സാമ്പത്തിക പരിഹാരങ്ങളുമാണ് ഈ വിജയത്തിന്റെ കേന്ദ്രബിന്ദു, ഇന്ത്യയില്‍ ബി എം ഡബ്ല്യു മോട്ടൊറാഡ് കമ്മ്യൂണിറ്റിയും സംസ്‌കാരവും തുടര്‍ച്ചയായി വളര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, ഞങ്ങള്‍ ആ വാഗ്ദാനം പാലിച്ചുകൊണ്ടിരിക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി 310 ആര്‍, ജി 310 ജിഎ സ് മോട്ടോര്‍സൈക്കിളുകളാണ് കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുടെ വേഗത വര്‍ധിപ്പിച്ചത്. 80 ശതമാനത്തിലധികം വിഹിതമാണ് ഈ വാഹനങ്ങളുടെ വില്‍പ്പനയിലൂടെ ലഭിച്ചത്.


Tags:    

Similar News