മഹീന്ദ്രയുടെ സബ്-കോമ്പാക്റ്റ് എസ്.യു.വിയായ XUV 300ന്റെ ബിഎസ് 6 വകഭേദം എത്തി. പെട്രോള്‍ വേരിയന്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പിന്നീട് ഡീസല്‍ എന്‍ജിനും വിപണിയിലിറക്കും. അടിസ്ഥാന മോഡലായ W4ന്റെ വില എട്ടര ലക്ഷം രൂപയാണ്. ബിഎസ് നാല് വകഭേദത്തെ അപേക്ഷിച്ച് വിലയില്‍ 20,000 രൂപയുടെ വര്‍ധനയുണ്ട്.
ഹ്യുണ്ടായ് വെന്യു, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സണ്‍, മാരുതി സുസുക്കി വിതാര ബ്രെസ്സ തുടങ്ങിയവയാണ് മുഖ്യ എതിരാളികള്‍. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ മോഡലിന്റെ ഹൃദയം. അടുത്ത വര്‍ഷം ഡീസല്‍ എന്‍ജിന്‍ അവതരിപ്പിച്ചേക്കും.
എട്ടര ലക്ഷം രൂപ മുതല്‍ 11.84 ലക്ഷം രൂപ വരെയാണ് എക്‌സ്‌യുവി 300ന്റെ വിവിധ വകഭേദങ്ങളുടെ വില. വരും മാസങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ ബിഎസ് 6 വകഭേദങ്ങള്‍ മഹീന്ദ്ര അവതരിപ്പിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline