മുഴുവനായി ചാര്‍ജ് ചെയ്താല്‍ ഇക്കോ മോഡില്‍ 95 കിലോമീറ്ററും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്ററും പോകാനാകും. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ അഞ്ച് മണിക്കൂറാണ് വേണ്ടത്. ഒരു മണിക്കൂര്‍ കൊണ്ട് 25 ശതമാനം ചാര്‍ജ് ചെയ്യാനാകും. 3.8 കിലോവാട്ട് ഇലക്ട്രിക് മോട്ടറാണ് ഇതിനുള്ളത്.
ആദ്യഘട്ടത്തില്‍ ചേതക് ഇലക്ട്രിക് പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ മറ്റു മെട്രോപൊളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ അവതരിപ്പിക്കും. നിലവിലുള്ള കെറ്റിഎം ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും ചേതക് വില്‍ക്കുന്നത്.
രണ്ട് വകഭേദങ്ങളാണ് ചേതക് ഇലക്ട്രിക്കിന് ഉണ്ടാവുക. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുള്ള പ്രീമിയം വേരിയന്റിന്റെ വില 1.15 ലക്ഷം രൂപയാണ്. ബജാജ് ബാറ്ററിക്ക് മൂന്ന് വര്‍ഷത്തിന് അല്ലെങ്കില്‍ 50,000 കിലോമീറ്ററിന് വാറന്റി നല്‍കുന്നുണ്ട്. ന2000 രൂപ ടോക്കണ്‍ തുകയായി കൊടുത്താണ് ബുക്ക് ചെയ്യേണ്ടത്. ജനുവരി അവസാനത്തോടെ ഡെലിവറി ആരംഭിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine