പുതിയ സ്പോര്‍ട്സ് ഇലക്ട്രിക് ബൈക്കുമായി ഇഗ്‌നിട്രോണ്‍ മോട്ടോകോര്‍പ്

180 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്

Update: 2022-01-30 08:30 GMT

ഇന്ത്യന്‍ ഇലക്ട്രിക് വെഹിക്ക്ള്‍ സ്റ്റാര്‍ട്ടപ്പായ ഇഗ്‌നിട്രോണ്‍ മോട്ടോകോര്‍പ് പുതിയ ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്ക് ജിടി 120 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

മികച്ച ഡിസൈനും കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയും സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
4.68 കെഡബ്ല്യുഎച്ച് ബാറ്ററി കരുത്തേകുന്ന ബൈക്കിന് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. 180 കിലോമീറ്ററാണ് കമ്പനി റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ജിയോ ലൊക്കേറ്റ്, ബാറ്ററി സ്റ്റാറ്റസ്, യുഎസ്ബി ചാര്‍ജിംഗ്, ബ്ലൂടൂത്ത്, കീ ലെസ് ഇഗ്‌നിഷന്‍, ഡിജിറ്റല്‍ ക്ലസ്റ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ബൈക്കിലുണ്ടാവും.
വലുപ്പവും ഭാരവും കണക്കിലെടുത്ത് എടുത്തുമാറ്റാവുന്ന രീതിയിലല്ല ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4-5 മണിക്കൂര്‍ കൊണ്ട് 100 ശതമാനം ചാര്‍ജ് ആകും. 15 എഎംപി ഫാസ്റ്റ് ചാര്‍ജിംഗ് ആണ്.
2.5 സെക്കന്‍ഡ് കൊണ്ട് 40 മണിക്കൂറില്‍ കിലോമീറ്റര്‍ സ്പീഡിലേക്ക് എത്താന്‍ ബൈക്കിനാകും. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് റൈഡിംഗ് മോഡുകളും ലഭ്യമാക്കുന്നു.


Tags:    

Similar News