ദൂരമാണോ പ്രശ്‌നം ? റേഞ്ചില്‍ മുന്നില്‍ നില്‍ക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇവയാണ്

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ എത്ര കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നതാണ് ഇവി തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്ന്

Update:2023-01-01 10:00 IST

ഇലക്ട്രിക് സ്‌കൂട്ടറോ ബൈക്കോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ പ്രഥമ പരിഗണന നല്‍കുന്നത് റേഞ്ചിനാണ്. അതായത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ എത്ര കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നതാണ് വിഷയം. 100 കി.മീറ്ററില്‍ താഴെ റേഞ്ച് കിട്ടുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ പെട്രോള്‍ ബൈക്കുകളില്‍/സ്‌കൂട്ടറുകളില്‍ നടത്തും പോലുള്ള ദീര്‍ഘയാത്രകള്‍ വെല്ലുവിളിയാണ്. ഈ ഒരു പ്രശ്‌നം മൂലം ഇവികളില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന റേഞ്ച് കൂടിയ ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും ഇവയാണ്.

Ultraviolette F77


ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള ഇവി സ്റ്റാര്‍ട്ടപ്പാണ് അള്‍ട്രാവയലെറ്റ്. ഇവരുടെ എഫ്77 ഒരു ഇലക്ട്രിക് സൂപ്പര്‍ ബൈക്കാണ്. 307 കി.മീറ്റര്‍ ആണ് വാഹനത്തിന്റെ റേഞ്ച്. 3.8-5.5 ലക്ഷം രൂപവരെയാണ് ബൈക്കിന്റെ വിവിധ വേരിയന്റുകളുടെ വില

Simple One


300 കി.മീറ്റര്‍, 236 കി.മീറ്റര്‍ എന്നിങ്ങനെ രണ്ട് റേഞ്ചുകളിലുള്ള മോഡലുകള്‍ സിംപിള്‍ വണ്‍ പുറത്തിറക്കുന്നുണ്ട്. 1.5 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

iVOOMi S1


240 കിലോമീറ്റര്‍ റേഞ്ചാണ് ഇവോമി എസ്1 നല്‍കുന്നത്. 4.2 കിലോവാട്ടിന്റെ ട്വിന്‍ റിമൂവബിള്‍ ബാറ്ററിയാണ് മോഡലിന്. 1.21 ലക്ഷം രൂപയാണ് ഇവോമി എസ്1ന്റെ വില.

Oben Rorr


200 കി.മീറ്റര്‍ റേഞ്ചാണ് ഓബെന്‍ റോര്‍ എന്ന ഇ-ബൈക്ക് നല്‍കുന്നത്. മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 4.4 കിലോവാട്ടിന്റെ ബാറ്ററിയാണ്. വില 1.02 ലക്ഷം

Ola S1 Pro


ഒലയുടെ എസ്1 പ്രൊയുടെ റേഞ്ച് 181 കിലോമീറ്ററാണ്. 1.39 ലക്ഷം രൂപയാണ് മോഡലിന്റെ വില.

Tags:    

Similar News