ഇലക്ട്രിക്കിലേക്കുള്ള മാറ്റം അതിവേഗത്തിലാക്കി യൂറോപ്പ്: ഇ വി കളുടെ വില്‍പ്പന ഇരട്ടിയായി

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആകെ വാഹന വില്‍പ്പനയുടെ 7.5 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്.

Update: 2021-07-24 05:59 GMT

ഇലക്ട്രിക് വാഹന രംഗത്ത് ലോകത്തിന് തന്നെ മാതൃകയുമായി യൂറോപ്പ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായാണ് ഉയര്‍ന്നതെന്ന് വാഹന നിര്‍മാതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിയിലധികം വര്‍ധിച്ചതായി യൂറോപ്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആകെ വാഹന വില്‍പ്പനയുടെ 7.5 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 3.5 ശതമാനമായിരുന്നു ഇത്.

ആഗോളതലത്തില്‍ യൂറോപ്പും ചൈനയുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണികള്‍. 2020 ല്‍ യൂറോപ്പില്‍ മാത്രം 14 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News