ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടോള്‍ ഇളവ് നല്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്നു റിപ്പോര്‍ട്ട്. മലനീകരണ രഹിതമായ ഗതാഗത സംവിധാനത്തിനു പ്രോല്‍സാഹനം നല്കുന്ന ടോള്‍ നയത്തിനു വൈകാതെ സര്‍ക്കാര്‍ രൂപം നല്കുമ്പോള് ഇക്കാര്യത്തിനു മുന്തൂക്കമുണ്ടാകുമെന്നാണു സൂചന.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് സര്‍ക്കാര്‍ സമയപരിധി ഏര്‍പ്പെടുത്തില്ലെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നെങ്കിലും ഈ മേഖലയ്ക്ക് പല വിധ പ്രോല്സാഹനങ്ങളാണ് നല്‍കിവരുന്നത്.
ടോള്‍ പൂര്‍ണമോയോ 50 ശതമാനമെങ്കിലുമോ ഇളവു ചെയ്യണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine