ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മാണത്തിന് കേരളവും മുന്നോട്ട്; സി.ഇ.എസ്.എല്ലുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടു
30,000 ഇലക്ട്രിക് ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ സംഭരിക്കുന്നതിനായാണ് കരാര്‍.
പൊതുമേഖലാ സ്ഥാപനമായ കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡുമായി (സി.ഇ.എസ്.എല്‍.) കേരള സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി 30,000 ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ സംഭരിക്കുന്നതിനാണ് കരാര്‍. വാഹന ഉല്‍പ്പാദനത്തിനു പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്റ്റേഷനുകളും അനുബന്ധ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ആസ്തികളുടെ ഉപയോഗം നിരീക്ഷിക്കുന്നതിനുമാിരിക്കും സി.ഇ.എസ്.എല്‍. നിക്ഷേപം ഉപയോഗിക്കുക.
കരാറില്‍ ഹൈവേ, എക്സ്പ്രസ് വേ ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതും പരിഗണിക്കും.
ഗോവ സര്‍ക്കാരുമായും സി.ഇ.എസ്.എല്‍. കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഫോര്‍ട്ടം, ജെ.ബി.എം. റിന്യൂവബിള്‍സ്, ടി.വി.എസ്. മോട്ടോര്‍ കമ്പനി എന്നിവയുമായി സി.ഇ.എസ്.എല്‍. സഹകരിച്ച് കൊണ്ട് രാജ്യത്തെ ഇലക്ട്രിക് ഇക്കോ സിസ്റ്റം ഒരുക്കാനുള്ള ഉദ്യമത്തിലാണ്.
എല്ലാ ഇ.വി. സെഗ്മെന്റുകളിലുമുള്ള ഉപയോക്താക്കള്‍ക്ക് പാര്‍ക്കിംഗ് ചാര്‍ജിംഗ് സൗകര്യം എന്നിവ പദ്ധതിയുടെ പ്രത്യേകതയാണ്. ഹരിത നയങ്ങളും പരിസ്ഥിതി സൗഹൃദ പരിപാടികളും കേരളം സജീവമായി പിന്തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയും