ജനപ്രിയമോഡലുകള്‍ക്ക് 33 ശതമാനം വരെ വിലകുറച്ച് ഹീറോ ഇലക്ട്രിക്; പുതിയ വിലകള്‍ അറിയാം

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാനൊരുങ്ങുന്ന സാധരണക്കാര്‍ക്ക് പ്രയോജനപ്പെടുമോ, വിവിധ മോഡലുകളുടെ വിലക്കുറവിന്റെ വിശദാംശങ്ങള്‍ ചുരുക്കത്തില്‍.

Update: 2021-06-25 13:34 GMT

ജനപ്രിയ മോഡലുകളുടെ വില 33 ശതമാനം വരെ കുറച്ചതായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് അറിയിച്ചു. ഫെയിം II പദ്ധതി പ്രകാരം സബ്‌സിഡി വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്നാണിത്. ഇന്ത്യയിലെ ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് (ഇലക്ട്രിക് വെഹിക്കിള്‍സ്) (FAME II) നയത്തിലെ ഭേദഗതികള്‍ക്ക് മറുപടിയായി കമ്പനി കോസ്റ്റ് ബെനഫിറ്റുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുകയാണെന്ന് അറിയിച്ചു.

സിംഗിള്‍ ബാറ്ററി വേരിയന്റുകള്‍ക്ക് 12 ശതമാനം മുതല്‍ ട്രിപ്പിള്‍ ബാറ്ററി നൈക്‌സ് എച്ച്എക്‌സ് മോഡലിന് 33 ശതമാനം വരെ വില കുറയുന്നുവെന്ന് ഹീറോ ഇലക്ട്രിക് പ്രസ്താവനയില്‍ പറഞ്ഞു. ഇതിനാല്‍ തന്നെ വര്‍ധിച്ചു വരുന്ന ഇന്ധന വിലയില്‍ നിത്യോപയോഗത്തിനായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് മാറാനാഗ്രഹിക്കുന്നവര്‍ക്കും നേട്ടം ലഭിച്ചേക്കാം.
പുതിയ വില വന്നതോടെ ജനപ്രിയ മോഡലായ ഒപ്റ്റിമ ഇആര്‍ 58,980 രൂപയ്ക്ക് ലഭിക്കും. മുമ്പത്തെ വില 78,640 രൂപയായിരുന്നു. 79,940 രൂപയില്‍ നിന്നിരുന്ന ഫോട്ടോണ്‍ എച്ച്എക്‌സ് മോഡല്‍ 71,449 രൂപയിലേക്ക് മാറും. അതുപോലെ, എന്‍വൈഎക്‌സ് എച്ച്എക്‌സ് (ട്രിപ്പിള്‍ ബാറ്ററി) 85,136 രൂപയില്‍ വരും, നേരത്തെ ഇത് 1,13,115 രൂപയായിരുന്നു.

Tags:    

Similar News