ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പനയില്‍ 3.14 ശതമാനം ഇടിവ്

കയറ്റുമതി 18,113 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,553 യൂണിറ്റായിരുന്നു

Update:2021-02-02 11:34 IST

2021 ല്‍ 10 കോടി നാഴികക്കല്ല് പിന്നിട്ട ഹീറോ മോട്ടോകോര്‍പ്പിന്റെ ജനുവരി മാസത്തെ വില്‍പ്പനയില്‍ ഇടിവ്. 4,85,889 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റുപോയത്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 3.14 ശതമാനം കുറവാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം 5,01,622 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര വില്‍പ്പന 4,67,776 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ഇത് 4,88,069 യൂണിറ്റായിരുന്നു. 4.15 ശതമാനം ഇടിവ്.

അതേസമയം കയറ്റുമതി 18,113 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,553 യൂണിറ്റായിരുന്നു.
മെക്‌സിക്കന്‍ വിപണിയില്‍ മത്സരാധിഷ്ഠിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി ആഗോളതലത്തില്‍ ഒരു വിതരണ ശൃംഖല രൂപീകരിക്കുന്നതിനായി മെക്‌സിക്കന്‍ സംരംഭകനായ റിക്കാര്‍ഡോ സാലിനാസ് സ്ഥാപിച്ച ഗ്രൂപോ സാലിനാസുമായി വിതരണ കരാറില്‍ ഏര്‍പ്പെട്ടതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. രാജ്യത്ത് വിവിധ വിഭാഗങ്ങളിലായി കമ്പനി ഒമ്പത് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും.



Tags:    

Similar News