26.5 കി.മീ മൈലേജ്; ഹോണ്ട സിറ്റി ഹൈബ്രിഡ് അവതരിപ്പിച്ചു

മെയ് മാസം പുതിയ സിറ്റി നിരത്തുകളില്‍ എത്തും

Update:2022-04-14 14:56 IST

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഏറ്റവും പുതിയ സിറ്റി ഇ:എച്ച്ഇവി ഹൈബ്രിഡ് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍-സൈക്കിള്‍ DOHC i-VTEC പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്. ഈ എഞ്ചിനുമായി ഘട്ടിപ്പിച്ചിരിക്കുന്ന സ്വയം ചാര്‍ജ് ആകുന്ന 2-മോട്ടോര്‍ ഇ-സിവിടി ഹൈബ്രിഡ് സിസ്റ്റം, ലിഥിയം-അയണ്‍ ബാറ്ററിയുള്ള ഇന്റലിജന്റ് പവര്‍ യൂണിറ്റ് (IPU) എന്നിവയാണ് മോഡലിന് നല്‍കിയിരിക്കുന്നത്. മോട്ടോറും എഞ്ചിനും ചേര്‍ന്ന് 108 ബിഎച്ച്പി പവറും 253 എന്‍എം ടോര്‍ക്കും വാഹനം ഉല്‍പ്പാദിപ്പിക്കും.

മെയ് മാസം വിപണിയിലെത്തുന്ന പുതിയ സിറ്റിയുടെ ബുക്കിംഗ് രാജ്യത്തുടനീളമുള്ള അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ നല്‍കി നേരിട്ടും 5000 രൂപ നല്‍കി ഓണ്‍ലൈനായും ഹോണ്ട സിറ്റി ബുക്ക് ചെയ്യാം. 26.5 കി.മീ ആണ് മോഡലിന് ഹോണ്ട അവകാശപ്പെടുന്ന മൈലേജ്. zx എന്ന ഒറ്റ വേരിയന്റിലാവും പുതിയ സിറ്റി എത്തുന്നത്. ഏകദേശം 18 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറും വില പ്രതീക്ഷിക്കുന്നത്.

3 വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയാണ് മോഡലിന് ഹോണ്ട നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് 5 വര്‍ഷം അല്ലെങ്കില്‍ 10 വര്‍ഷത്തേക്ക് വാറന്റി ദീര്‍ഘിപ്പിക്കാം. കാര്‍ വാങ്ങുന്ന തീയതി മുതല്‍ 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ (ഏതാണ് ആദ്യം വരുന്നത്) ആയിരിക്കും ലിഥിയം-അയണ്‍ ബാറ്ററിയുടെ വാറന്റി. 2040 ഓടെ മാത്രമെ പൂര്‍ണമായും ഇലക്ട്രിക്, ഫ്യുവല്‍സെല്‍ മോഡല്‍ വാഹനങ്ങളിലേക്ക് മാറു എന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.

Tags:    

Similar News