അമേസിനും സിറ്റിക്കും വിലകൂട്ടാന്‍ ഹോണ്ട; ജൂണ്‍ മുതല്‍ പുതിയ വില

വില കൂട്ടാന്‍ കാരണം ഉത്പാദനച്ചെലവിലുണ്ടായ വര്‍ദ്ധന

Update:2023-05-26 11:56 IST

Image : hondacarindia.com/honda-amaze

സെഡാന്‍ മോഡലുകളായ അമേസ്, സിറ്റി എന്നിവയ്ക്ക് ജൂണ്‍ മുതല്‍ ഒരു ശതമാനം വരെ വിലകൂട്ടുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ജാപ്പനീസ് വാഹന  നിര്‍മ്മാതാക്കളായ ഹോണ്ട. ഉത്പാദനച്ചെലവേറിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) കുനാല്‍ ബേല്‍ വ്യക്തമാക്കി.

അമേസ് വേരിയന്റുകള്‍ക്ക് നിലവില്‍ വില 6.99 ലക്ഷം രൂപ മുതല്‍ 9.6 ലക്ഷം രൂപവരെയാണ്. സിറ്റി വേരിയന്റുകള്‍ക്ക് വില 11.55 ലക്ഷം രൂപ മുതല്‍ 20.39 ലക്ഷം രൂപവരെയും. സിറ്റി ഹൈബ്രിഡിന് വില വര്‍ദ്ധന ബാധകമല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ജൂണിലെത്തും എലവേറ്റ്

ഹോണ്ടയുടെ പുത്തന്‍ മിഡ്-സൈസ് എസ്.യു.വിയായ എലവേറ്റ് (Elevate) ജൂണ്‍ ആറിന് വിപണിയിലെത്തും. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ് എന്നിവയോട് മത്സരിച്ച് വിപണി പിടിക്കുകയാണ് എലവേറ്റിന്റെ ദൗത്യം.


Tags:    

Similar News