ഹ്യുണ്ടായ് അയണിക് 5 ഇവി പുറത്തിറക്കി; ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചു

2023 ജനുവരി 11 നടക്കുന്ന ഓട്ടോ ഷോയില്‍ ഹ്യുണ്ടായ് ഇതിന്റെ പൂര്‍ണ്ണമായ സവിശേഷതകളും വിലയും വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോനയ്ക്ക് ശേഷം ഹ്യുണ്ടായിയുടെ രണ്ടാമത്തെ ഇലക്ട്രിക് കാറാണിത്

Update:2022-12-21 15:08 IST

image: @hyundai.com

ഇന്ത്യയില്‍ ഹ്യുണ്ടായ് അയണിക് 5 ഇവി (Hyundai Ioniq 5 EV) ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 1,00,000 രൂപയ്ക്ക് കാറിന്റെ ബുക്കിംഗിന് രാജ്യത്ത് ആരംഭിച്ചതായും ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന്റെ വില എത്രയാണെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2023 ജനുവരി 11 ന് ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ ഷോയില്‍ ഹ്യുണ്ടായ് ഇതിന്റെ പൂര്‍ണ്ണമായ സവിശേഷതകളും വിലയും വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായ് അയണിക് 5 ഇവി 58kWh, 72.6kWh ബാറ്ററി മോഡലുകളിലാണ് വരുന്നത്. യഥാക്രമം 385 കിലോമീറ്ററും 480 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, രണ്ട് ബാറ്ററി മോഡലുകളും 2WD, 4WD (four wheel drive) ഓപ്ഷനുകളിലാണ് വരുന്നു. 6.1 സെക്കന്‍ഡിനുള്ളില്‍ 185 കിലോമീറ്റര്‍ വേഗതയും 0-100 മുതല്‍ ആക്‌സിലറേഷനും ഇത് വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാറിന് 4,635 എംഎം നീളവും 1,890 എംഎം വീതിയും 1,605 എംഎം ഉയരവുമുണ്ട്. ഇതിന് 3,000 എംഎം വീല്‍ബേസ് ഉണ്ട്.

350 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഇത് ചാര്‍ജ് ചെയ്യാം. 12.3 ഇഞ്ച് എച്ച്ഡി ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് സൗകര്യം, ഹെഡ്-അപ്പ് ഡിസ്പ്ലേ, ലെതര്‍ സീറ്റുകള്‍, സണ്‍റൂഫ് എന്നിവ ഹ്യുണ്ടായ് അയോണിക് 5 ഇവിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. കോനയ്ക്ക് (Kona) ശേഷം ഹ്യുണ്ടായിയുടെ രണ്ടാമത്തെ ഇലക്ട്രിക് കാറാണിത്.

Tags:    

Similar News