ഇന്ത്യയിലും എത്തുന്നു, ഹ്യുണ്ടായിയുടെ ഇലക്ട്രിക് മോഡലായ IONIQ 5

2028 ഓടെ രാജ്യത്ത് ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) ലൈനപ്പ് ആറ് മോഡലുകളായി വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

Update: 2022-04-26 10:53 GMT

Pic Courtesy : https://www.hyundai.com/

ആഗോളതലത്തില്‍ ഏറെ ശ്രദ്ധേയമായ ഇലക്ട്രിക് വാഹനമായ IONIQ 5 ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഈ വര്‍ഷം രണ്ടാം പകുതിയോടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മോഡല്‍, രാജ്യത്ത് കമ്പനിയുടെ ബാറ്ററി ഇലക്ട്രിക് വാഹന (Electric Vehicle) വിപുലീകരണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

'ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് എന്ന നിലയില്‍, പുരോഗമനപരവും സുസ്ഥിരവുമായ ഭാവിക്കായി കമ്പനി അതിന്റെ ബിസിനസുകളിലും ഉല്‍പ്പന്ന ശ്രേണിയിലുടനീളമുള്ള ഇലക്ട്രിക് മൊബിലിറ്റിയില്‍ വളരെ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു,'' ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ ഉന്‍സൂ കിം പ്രസ്താവനയില്‍ പറഞ്ഞു. 2028 ഓടെ രാജ്യത്ത് ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) ലൈനപ്പ് ആറ് മോഡലുകളായി വിപുലീകരിക്കാന്‍ കമ്പനി ഇതിനകം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, 2028-ഓടെ ഇന്ത്യയില്‍ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഏകദേശം 4,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഹ്യുണ്ടായ് പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ശ്രേണിയെ അടിസ്ഥാനമാക്കിയുള്ള മോഡലുകളും പൂര്‍ണ്ണമായും പുതിയ വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.


Tags:    

Similar News