ശീലങ്ങള്‍ ഇനി മാറും, ക്ലച്ചില്ലാതെ ഗിയര്‍ മാറ്റാനാകുന്ന ഹ്യുണ്ടായ് വെന്യു എത്തി

Update:2020-07-22 16:01 IST

രണ്ട് വകഭേദങ്ങളിലാണ് ക്ലച്ചില്ലാതെ ഡ്രൈവിംഗ് ആസ്വദിക്കാനാകുന്ന ഈ സംവിധാനം ഹ്യുണ്ടായ് ഒരുക്കുന്നത്. കാപ്പ 1.0 ലിറ്റര്‍ T-GDi പെട്രോള്‍ എന്‍ജിനോടെ വരുന്ന മോഡലില്‍ ഈ സംവിധാനമുണ്ടാകും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇതിന്റേത്. മാനുവല്‍ വാഹനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ഇതിന്റേതെങ്കിലും ക്ലച്ച് പെഡല്‍ ഉണ്ടാകില്ല. ആക്‌സിലേറ്റര്‍, ബ്രേക്ക് എന്നിങ്ങനെ രണ്ട് പെഡല്‍ മാത്രമേ ഉണ്ടാകൂ.

ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ താരമാണ് വെന്യു. കോമ്പാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന മോഡല്‍. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളുമായി യുവാക്കളുടെ ഇഷ്ടവാനമാകാന്‍ വെന്യുവിന് കഴിഞ്ഞു. ഇപ്പോഴിതാ IMT എന്ന സവിശേഷതയും കൂടി.

അതെ പുതിയ കാറുകളില്‍ നിന്ന് ഇനി ക്ലച്ച് പെഡലുകള്‍ അപ്രത്യക്ഷമാകുന്ന കാലമാണ് വരാനിരിക്കുന്നത്. ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഇനി ക്രെറ്റയിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

9,99,990 രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News