100 കിലോമീറ്റര്‍ ദൂരപരിധി, നെക്‌സു റോഡ്‌ലാര്‍ക്ക് ഇലക്ട്രിക് സൈക്കിളിന്റെ സവിശേഷതകളറിയാം

100 കിലോമീറ്റര്‍ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന നെക്‌സു റോഡ്‌ലാര്‍ക്ക് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയോടെയാണ് കമ്പനി പുറത്തിറക്കിയത്.

Update: 2021-04-20 09:27 GMT

ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് സൈക്കിളുമായി നെക്‌സു. നെക്‌സു റോഡ്‌ലാര്‍ക്ക് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയോടെയാണ് കമ്പനി പുറത്തിറക്കിയത്. കോള്‍ഡ് റോള്‍ഡ് സ്റ്റീല്‍ ഫ്രെയിം, ഓട്ടോമോട്ടീവ് ഗ്രേഡ് ബില്‍ഡ് ക്വാളിറ്റി, നീക്കംചെയ്യാവുന്ന ബാറ്ററി, ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയവയും റോഡ്‌ലാര്‍ക്കിന്റെ പ്രത്യേകതകളാണ്.

റോഡ്‌ലാര്‍ക്കില്‍ ഒരു ഡ്യുവല്‍ ബാറ്ററി സിസ്റ്റമാണുള്ളത്. നീക്കം ചെയ്യാവുന്ന ഒരു പ്രൈമറി 8.7 എഎച്ച് ബാറ്ററിയും സോക്കറ്റില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 5.2 എഎച്ച് ഇന്‍ഫ്രെയിം ബാറ്ററിയമായിരിക്കും റോഡ്‌ലാര്‍ക്കിലുണ്ടാവുക.
പെഡ്‌ലെക് മോഡില്‍ 100 കിലോമീറ്റര്‍ സവാരി ശ്രേണിയും ത്രോട്ടില്‍ മോഡില്‍ 75 കിലോമീറ്റര്‍ ദൂരപരിധിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 25 കിലോമീറ്ററാണ്‌ വേഗത. ഇതിന്റെ വില 42,000 രൂപയാണ്. ഉപയോക്താക്കള്‍ക്ക് നെക്‌സുവിന്റെ 90 ലധികം വരുന്ന ടച്ച്‌പോയിന്റുകളില്‍ നിന്നോ നെക്‌സു മൊബിലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ നേരിട്ട് ഉല്‍പ്പന്നം വാങ്ങാന്‍ കഴിയും.


Tags:    

Similar News