യുവമനം കീഴടക്കാന്‍ ജാവ പെരാക് എത്തി

Update:2019-11-16 14:07 IST

ജാവ പെരാക് ബോബര്‍ ഒടുവില്‍ ഇന്ത്യയിലേക്ക്. ബുക്കിംഗ് അടുത്തവര്‍ഷം ജനുവരിയില്‍ തുടങ്ങും. 2020 ഏപ്രിലോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. 1.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറും വില. ബിഎസ് 6 മാനദണ്ഡങ്ങള്‍ അനുസരിച്ച് വിപണിയിലെത്തിച്ചിരിക്കുന്ന മോഡലാണിത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ജാവ, ജാവ 42, പെരാക് എന്നീ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും പെരാകിനായുള്ള കാത്തിരുപ്പ് ഇതുവരെ നീണ്ടുപോയി. ബാക്കി രണ്ട് മോഡലുകളും കമ്പനി വിപണിയിലിറക്കിയിരുന്നു.

ജാവയുമായി ഏറെ സാമ്യമുള്ള മോഡലാണ് പെരാക്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ഡിനാണ് ഇതിന്റേത്.

ഫ്‌ളോട്ടിംഗ് സിംഗിള്‍ സിറ്റ്, നീളമുള്ള സ്വാന്‍ഗ്രാം, സ്‌പോര്‍ട്ടി എക്‌സോസ്റ്റ് ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയ സവിശേഷതകളുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമുണ്ട്.

ഇന്ത്യയിലെ 105 ഡീലര്‍ഷിപ്പുകളില്‍ ബൈക്ക് ലഭ്യമാകും. 75 ഡീലര്‍ഷിപ്പുകള്‍ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News