കിയ കാര്‍ണിവല്‍ ഇന്നോവയ്ക്ക് ഭീഷണിയാകുമോ?

Update:2020-01-22 13:55 IST

സെല്‍റ്റോസില്‍ നേടിയ വിജയം കിയ കാര്‍ണിവലിലും ആവര്‍ത്തിക്കുമോ? സെല്‍റ്റോസിന് ശേഷം കമ്പനി അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് എംപിവിയായ കാര്‍ണിവല്‍. ഈ രംഗത്തെ മുടിചൂടാമന്നനായ ഇന്നോവ ക്രിസ്റ്റയോട് ഏറ്റുമുട്ടാന്‍ തന്നെയാണ് കാര്‍ണിവല്‍ ലക്ഷ്യമിടുന്നത്. എംപിവി വിപണിയില്‍ ഇനി വരാനിരിക്കുന്നത് പോരാട്ടത്തിന്റെ നാളുകള്‍.

പോരാട്ടത്തില്‍ വിജയം വരിക്കാനുള്ള ചില പ്രത്യേകതകള്‍ ഉള്ളിലൊളിപ്പിച്ചാണ് കാര്‍ണിവല്‍ എത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വിപണിയില്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലായിരിക്കും കാര്‍ണിവലിന്റെ സ്ഥാനം. ഈ വിഭാഗത്തിലെ ഏറ്റവും നീളം കൂടിയതും വീതി കൂടിയതുമായ മോഡലാണിത്. 2.2 ലിറ്റര്‍ ബിഎസ് 6 ഡീസല്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഇതിനുണ്ടാവുക. ഓട്ടോ എക്‌സ്‌പോയിലാണ് കാര്‍ണിവല്‍ അവതരിപ്പിക്കുന്നത്.

26 ലക്ഷം രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ഏഴ്, എട്ട്, ഒമ്പത് സീറ്റുകളില്‍ ലഭ്യമാകും.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ക്രൂസ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, 18 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍, ഡ്യുവല്‍ പാനല്‍ ഇലക്ട്രിക് സണ്‍റൂഫ്, കോര്‍ണര്‍ ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കാര്‍ണിവലിന്റെ ഏറ്റവും പ്രീമിയം മോഡലായ ലിമോസിനില്‍ നിരവധി അത്യാഡംബര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Similar News