കിയ ഇന്ത്യയുടെ ഏറ്റവും പുതിയ ഇവി6-ന്റെ ബുക്കിംഗ് ഏപ്രില്‍ 15 ന് ആരംഭിക്കുക്കുമെന്ന് കമ്പനി അറിയിച്ചു. 2023 കിയ ഇവി6-ന്റെ ജിടി ലൈനിന് 60.95 ലക്ഷം മുതലും ജിടി ലൈന്‍ എഡബ്ല്യൂഡിയ്ക്ക് 65.95 ലക്ഷം മുതലുമാണ് വില ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആണ് കിയ EV6 ഇന്ത്യയില്‍ അവതരിപ്പിച്ചത്.
സവിശേഷതകള്‍
കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 432 കാറുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 12 നഗരങ്ങളിലെ 15 ഔട്ട്ലെറ്റുകളില്‍ നിന്ന് ഈ വര്‍ഷം 44 നഗരങ്ങളില്‍ 60 ഔട്ട്ലെറ്റുകളായി ഡീലര്‍ ശൃംഖല വികസിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 150 കിലോവാട്ട് ഹൈ സ്പീഡ് ചാര്‍ജര്‍ ശൃംഖല 60 ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇവി6 77.4 kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കില്‍ നിന്ന് 708 കിലോമീറ്റര്‍ വരെ വാഗ്ദാനം ചെയ്യുന്നു. 2023 കിയ EV6 റണ്‍വേ റെഡ്, യാച്ച് ബ്ലൂ, മൂണ്‍സ്‌കേപ്പ്, അറോറ ബ്ലാക്ക് പേള്‍, സ്‌നോ വൈറ്റ് പേള്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ലഭ്യമാകും.
Read DhanamOnline in English
Subscribe to Dhanam Magazine